സ്വകാര്യ മേഖലയിലെ കോവിഡ് വാക്സിൻ കുത്തിവെപ്പിൻ്റെ സർവ്വീസ് ചാർജ്ജ് നിജപ്പെടുത്തി സർക്കാർ ഉത്തരവ്.

ബെംഗളൂരു : സ്വകാര്യ മേഖലയിലെ കോവിഡ് വാക്സിൻ കുത്തിവെപ്പിൻ്റെ സർവ്വീസ് ചാർജ്ജ് 200 രൂപയായി നിജപ്പെടുത്തി സർക്കാർ ഉത്തരവ്.

വാക്സിൻ കുത്തിവെപ്പിന് മുൻപ് ഈടാക്കായിരുന്നത് 100 രൂപയായിരുന്നു.എന്നാൽ വാക്സിൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വലിയ ചിലവ് വരുന്നതിനാൽ 300 രൂപയാക്കി ഉയർത്തണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിങ്ങ് ഹോംസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

ഓരോ ഡോസിനും സർവ്വീസ് ചാർജ്ജ് 200 രൂപയിൽ കൂടുതൽ വാക്സിൻ കുത്തിവെപ്പിനായി ഈടാക്കാൻ പാടില്ല എന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ ട്വിറ്ററിലൂടെ അറിയിച്ചു.

വാക്സിനേഷൻ സർവ്വീസ് ചാർജ്ജായി പല സ്വകാര്യ ആശുപത്രികളും വ്യത്യസ്തമായ നിരക്ക് ഈടാക്കുന്നത് ചൂണ്ടിക്കാണിച്ച് ബെംഗളൂരു സൗത്ത് എം.പി.തേജസ്വി സൂര്യ നൽകിയ പരാതിയെ തുടർന്നാണ് ഈ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts