മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബെഗനെ രാമയ്യ അന്തരിച്ചു

ബെംഗളൂരു : കർണാടക മുൻ മന്ത്രി ബെഗനെ രാമയ്യ (90) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ശൃംഗേരി ബെഗനെ സ്വദേശിയാണ്.

1978-ലാണ് കോൺഗ്രസിൽനിന്ന് ജയിച്ച് ഗുണ്ടുറാവു മന്ത്രിസഭയിൽ ഗ്രാമവികസനമന്ത്രിയായത്. ഭാര്യ: സീത. മക്കൾ: ആരതി കൃഷ്ണ, അഞ്ജാൻ. സംസ്കാരം ശിവമോഗ മന്ദഗഡ്ഡെ റോഡിലെ ഹൊസഹള്ളിയിൽ നടന്നു.

  മെട്രോ ട്രെയിനുകൾ 'ടോക്സിക്' മയം; റിലീസിന് മുന്നോടിയായി ബെംഗളൂരുവിൽ യാഷിന്റെ മാസ് പ്രചാരണം!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts