ബെംഗളൂരുവിൽ നിന്ന് കൊച്ചിക്ക് വന്ദേഭാരത് തീവണ്ടി രണ്ടുമാസത്തിനുള്ളിലെന്ന് റെയിൽവേ

vandhe

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കൊച്ചിക്ക് വന്ദേഭാരത് തീവണ്ടി രണ്ടു മാസത്തിനുള്ളിൽ സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ.

ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ നൈനി ശ്രീരംഗനാഥ് റെഡ്ഡിയാണ് ഇക്കാര്യമറിയിച്ചത്. കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം പ്രവർത്തകർ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്.

യശ്വന്തപുര റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തി ആരംഭിക്കുമ്പോൾ യശ്വന്തപുര-കൊച്ചുവേളി ഗരീബ് രഥ് തീവണ്ടി താത്കാലികമായി നിർത്തലാക്കാൻ റെയിൽവേ ആലോചിക്കുന്ന വിഷയവും പ്രവർത്തകർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

തീവണ്ടി യശ്വന്തപുരയ്ക്കുപകരം ചിക്കബാനവാരയിൽനിന്നോ ബാനസവാടിയിൽനിന്നോ ആംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് പ്രത്യേക തീവണ്ടികൾ പെട്ടെന്ന് പ്രഖ്യാപിക്കുന്നതുകൊണ്ട് യാത്രക്കാർക്ക് പ്രയോജനകരമാകാത്ത കാര്യവും പ്രവർത്തകർ ഡിവിഷണൽ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇത്തവണ ഓണക്കാല പ്രത്യേക തീവണ്ടി ഒരുമാസം മുൻപേ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം അറിയിച്ചു.

കെ.കെ.ടി.എഫ്. ചെയർമാൻ ആർ.വി. ആചാരി, ജനറൽ കൺവീനർ ആർ. മുരളീധർ, കോഡിനേറ്റർ മെറ്റി കെ. ഗ്രേസ്, ജേക്കബ് എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts