ഡെങ്കിപ്പനി നിയന്ത്രണം: പരിസരം വൃത്തിയായി സൂക്ഷിക്കാത്ത ഉടമകൾക്ക് പിഴ ഇടാൻ ഒരുങ്ങി ആരോഗ്യവകുപ്പ്

ബെംഗളൂരു: പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്ന വസ്തു ഉടമകൾക്കെതിരെ 500 രൂപ പിഴ ഈടാക്കാൻ ആരോഗ്യവകുപ്പിൻ്റെ നിർദേശം.

ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിൻ്റെ അധ്യക്ഷതയിൽ അടുത്തിടെ നടന്ന യോഗത്തിലാണ് സംസ്ഥാനത്ത്, പ്രത്യേകിച്ച് ബെംഗളൂരുവിൽ ഡെങ്കിപ്പനി പടരുന്നത് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

കൊതുകുകളുടെ പ്രജനനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും മലേറിയയും മറ്റ് കൊതുകുജന്യ രോഗങ്ങളും ഇല്ലാതാക്കുന്നതിനുമുള്ള നിലവിലുള്ള നിയമങ്ങൾ പ്രകാരം, കൊതുക് പ്രജനനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വസ്തു ഉടമകൾക്ക് ബിബിഎംപി ഉൾപ്പെടെയുള്ള മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് പരമാവധി 500 രൂപ പിഴ ചുമത്താം.

  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ

യോഗത്തിൽ, നിലവിലെ പിഴ വളരെ കുറവാണെന്ന് റാവു വിലയിരുത്തി, പെനാൽറ്റി വർദ്ധിപ്പിക്കാനുള്ള അടിയന്തര നീക്കവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വകുപ്പ് ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പിഴ വർധിപ്പിക്കാനുള്ള നിർദ്ദേശം ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് സ്ഥിരീകരിച്ചു. നഗരത്തിലെ 14 ലക്ഷത്തോളം വീടുകൾ സന്ദർശിച്ച് ഡെങ്കിപ്പനിയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ നിരവധി സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us