നമ്മ മെട്രോ യാത്രികർക്ക് സന്തോഷ വാർത്ത; 15 ട്രെയിനുകൾകൂടി സർവീസിനെത്തുന്നു; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിലെ മെട്രോയാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി 15 ട്രെയിനുകൾകൂടി സർവീസിനൊരുക്കി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. ശനിയാഴ്ച മുതൽ ഈ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അറിയിച്ചു.

മെജസ്റ്റിക് സ്റ്റേഷനിൽനിന്നാണ് ഇവ ആരംഭിക്കുക. ഇതിൽ പത്തെണ്ണം പട്ടന്തുരി അഗ്രഹാരയിലേക്ക് (ഐ.ടി.പി.എൽ.) ആയിരിക്കും സർവീസ്.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

നാലെണ്ണം വൈറ്റ് ഫീൽഡിലേക്കും ഒരെണ്ണം ബൈയപ്പനഹള്ളിയിലേക്കും സർവീസ് നടത്തും.

പർപ്പിൾ ലൈനിലാണ് മുഴുവൻ സർവീസുകളും. രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10.00, 10.11, 10.21, 10.39, 10.50, 11.00, 11.11, 11.12 എന്നീസമയങ്ങളിലാണ് പുതിയ സർവീസുകൾ പുറപ്പെടുക. സാധാരണ ട്രെയിനുകൾക്കു പുറമെയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us