സർക്കാർ ഓഫീസിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ പൂർണമായി തള്ളാനാകില്ല -ഹൈക്കോടതി

ബെംഗളൂരു : സർക്കാർ ഓഫീസുകളിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ പൂർണമായും തള്ളാനാകില്ലെന്ന് കർണാടക ഹൈക്കോടതി.

ആവശ്യമായ രീതിയിൽ പ്രാദേശിക ഭാഷയും ആഗോളഭാഷയും ഇടകലർത്തി ഉപയോഗിക്കേണ്ടതാണെന്ന് നിർദേശിച്ചു.

സർക്കാർ ഓഫീസുകളിൽ ഒരു ഭാഷമാത്രം ഉപയോഗിക്കണമെന്ന പൊതുതത്ത്വം ഉണ്ടാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കന്നഡമാത്രം ഉപയോഗിക്കാൻ നിർദേശം നൽകണമെന്ന പൊതുതാത്പര്യഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

കന്നഡ ഭാഷയ്ക്കുപുറമേ, ആവശ്യമുള്ളിടത്തോളം ഇംഗ്ലീഷും ഉപയോഗിക്കുന്നതിനെ എതിർക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കോടതി ഉത്തരവുകളും നിയമറിപ്പോർട്ടുകളും നിയമപുസ്തകങ്ങളും പ്രധാന വിജ്ഞാപനങ്ങളും മറ്റു സംസ്ഥാനങ്ങളുമായും വിദേശ രാജ്യങ്ങളുമായുമുള്ള ആശയവിനിമയങ്ങളുമെല്ലാം ഇംഗ്ലീഷ് ഭാഷയിലാണെന്നും ചൂണ്ടിക്കാട്ടി.

ബീദറിലെ കമലാപുര സ്വദേശിയായ സാമൂഹികപ്രവർത്തകൻ ഗുരുനാഥ് വാഡ്ഡെയാണ് ഹർജി നൽകിയത്.

ഗ്രാമീണമേഖലകളിലെ ജനങ്ങൾക്ക് കന്നഡഭാഷമാത്രമേ മനസ്സിലാകുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഭാഷയെ പരിപോഷിപ്പിക്കുകയും പ്രാധാന്യം കൊടുക്കുകയും വേണമെങ്കിലും ഇക്കാരണത്താൽ സർക്കാർ ഓഫീസുകളിൽ കന്നഡമാത്രം ഉപയോഗിക്കണമെന്ന് നിർദേശിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
[masterslider id="10"]

Related posts

Click Here to Follow Us