രണ്ടുമണിക്കൂറിൽ ഇനി ചെന്നൈയിലെത്താം; ബെംഗളൂരു-ചെന്നൈ അതിവേഗപാത ഡിസംബറോടെ പൂർത്തിയാകും

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിർമാണം ഡിസംബറിനുമുൻപ്‌ പൂർത്തിയാകും.

പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുൻപ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

പുതിയപാത ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു.

258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമാണമാണ് നടന്നുവരുന്നത്.

കർണാടകത്തിലെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ ജില്ലകളിലൂടെയും ആന്ധ്രയിലെ ചിറ്റൂർ, തമിഴ്‌നാട്ടിലെ വെല്ലൂർ, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.

  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ

ബെംഗളൂരുവിലെ ഹൊസപേട്ടിൽനിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിൽ അവസാനിക്കുന്ന പാതയാണിത്. 17,930 കോടി രൂപ ചെലവിലാണ് നിർമാണം.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന സാറ്റലൈറ്റ് ടൗൺഷിപ്പ് റിങ് റോഡ് ഡിസംബറോടെ പൂർത്തിയാകുമെന്നും ഗഡ്കരി പറഞ്ഞു.

17,000 കോടി രൂപയുടെ പദ്ധതിയാണിത്. ഭാരതമാല പരിയോജനപദ്ധതിപ്രകാരം ദേശീയപാതാ അതോറിറ്റിയാണ് റിങ് റോഡ് നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us