കർണാടകയിൽ പച്ചക്കറി കടക്കാരന് 29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി നോട്ടീസ്

ബെംഗളൂരു: കർണാടകയിൽ പച്ചക്കറി കടക്കാരന് 29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി നോട്ടീസ്. യു.പി.ഐ ഇടപാടുകൾ സംബന്ധിച്ച് കർണാടകയിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് നോട്ടീസ്.

29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 10,20, 30, 50 രൂപയുടെ യു.പി.ഐ ഇടപാടുകളാണ് കച്ചവടക്കാരൻ കൂടുതലായി നടത്തിയത്. ഇയാൾ നാല് വർഷത്തിനുള്ളിൽ 40 ലക്ഷം രൂപയുടെ യു.പി.ഐ ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. എന്നാൽ, ജി.എസ്.ടി രജിസ്ട്രേഷൻ നടത്തിയിരുന്നില്ല.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

ഞാൻ പഴങ്ങളുടേയും പച്ചക്കറിയുടേയും കച്ചവടമാണ് നടത്തുന്നത്. 40 ലക്ഷം രൂപയുടെ കച്ചവടമാണ് നാല് വർഷത്തിനുള്ളിൽ നടന്നത് ഇതിന് 29 ലക്ഷം രൂപ ജി.എസ്.ടി നൽകണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നും കച്ചവടക്കാരൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts