ബെംഗളുരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പ്രീമിയം തത്കാല്‍ ടിക്കറ്റിന് 10100 രൂപ; വൈറലായി യുവാവിന്റെ പോസ്റ്റ്‌

ബെംഗളുരു: സാധാരണ നിലയില്‍ അധികം പൈസ ചിലവാകാതെ യാത്ര ചെയ്യാം എന്നുള്ളതാണ് ഇന്ത്യൻ റെയില്‍വെയുടെ ഒരു പ്രധാന ഗുണം.

എന്നാല്‍ ബെംഗളുരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പ്രീമിയം തത്കാല്‍ എസി സെക്കൻഡ് ക്ലാസ്സ്‌ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയ ആള്‍ ടിക്കറ്റ് ചാർജ് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ്.

10100 രൂപയാണ് സ്റ്റാൻഡേർഡ് സെക്കൻഡ് എസി കോച്ചിൻ്റെ ചാർജായി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയ ആള്‍ ടിക്കറ്റ് ചാർജിൻ്റെ സ്ക്രീൻ ഷോട്ട് സഹിതം റെഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെ റെയില്‍വെയുടെ ഈ അമിത നിരക്കിനെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ചൂട് പിടിക്കുകയാണ്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

സാധാരണ ഈ റൂട്ടിലെ ടിക്കറ്റ് ടിക്കറ്റ് ചാർജ് 2900 രൂപയെന്നാണ് സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തയാള്‍ പറയുന്നത്.

എതായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ വളരെ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

കൂടിയ ചാർജിനെ വിമർശിച്ച പലരും ഇത്രയും തുകയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പോകാമെന്ന് പറയുന്നു.

റെയില്‍വേയിലെ തത്കാല്‍ടിക്കറ്റ് സംവിധാനം വെറും തട്ടിപ്പാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

ആഗസ്റ്റ് 9ന് എസ്.എം.വി.ടി ബെംഗളുരു ജംഗ്ഷനില്‍ നിന്ന് ഹൌറ ജംഗ്ഷനിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനിലെ ടിക്കറ്റാണ് ബുക്ക് ചെയ്യാൻ നോക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ബുക്കിംഗ് സൈറ്റില്‍ 7 സീറ്റുകള്‍ ഒഴിവുള്ളതായി കാണിച്ചെങ്കിലും ടിക്കറ്റ് ചാർജ് സാധാരണ നിലയില്‍ നിന്നും വളരെ കൂടുതലായാണ് കാണിച്ചത്.

ഇത്തരം ടിക്കറ്റുകള്‍ ആര് ബുക്ക് ചെയ്യുമെന്നും ഇന്ത്യയിലെ രണ്ട് മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സാധാരണ ഗതിയില്‍യില്‍ 2900 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമ്പോള്‍ പതിനായിരം രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ആര് തയ്യാറാകുമെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts