കോഫി ഷോപ്പിലെ ടോയ്‌ലെറ്റിനുള്ളില്‍ ക്യാമറ ഒളിപ്പിച്ച് ജീവനക്കാരൻ; കയ്യോടെ പിടികൂടി യുവതി 

ബെംഗളൂരു: നഗരത്തിലെ പ്രമുഖ കോഫി ഷോപ്പായ തേഡ് വേവിലെ ടോയ്‌ലെറ്റിനുള്ളില്‍ ക്യാമറ ഒളിപ്പിച്ച്‌ ജീവനക്കാരന്‍.

കോഫി ഷോപ്പിലെത്തിയ ഒരു യുവതിയാണ് മൊബൈല്‍ ക്യാമറ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാള്‍ ടോയ്‌ലെറ്റില്‍ പ്രവേശിച്ച ശേഷം ഡസ്റ്റ്ബിന്നിന് ഉള്ളിലാണ് മൊബൈല്‍ ക്യാമറ ഓണാക്കി ഒളിപ്പിച്ചത്.

ബിന്നില്‍ ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ഫോണ്‍ ഫ്‌ളൈറ്റ് മോഡിലാക്കി ഒളിപ്പിക്കുകയായിരുന്നു.

  ഉഷ്ണതരംഗ ഭീഷണി; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില ഉയരുന്നു, ജാഗ്രതാ നിർദ്ദേശം

സംഭവത്തില്‍ ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

ഡസ്റ്റ്ബിനില്‍ വെച്ച സ്മാര്‍ട് ഫോണ്‍ രണ്ടുമണിക്കൂറോളം വിഡിയോ ചിത്രീകരിച്ചതായും കണ്ടെത്തി.

ടോയ്‌ലറ്റ് സീറ്റിന് അഭിമുഖമായാണ് ഫോണ്‍ വെച്ചിരുന്നത്.

ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കടയുടമ ഉറപ്പുനല്‍കി.

കടയിലെത്തുന്നവരുടെ സ്വകാര്യത, സുരക്ഷ എന്നിവ സ്ഥാപനത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നും സ്ഥാപന ഉടമ പറഞ്ഞു.

ഇപ്പോഴുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത

ഫോണ്‍ കണ്ടെത്തിയപ്പോള്‍ പരിഭ്രാന്തയായ യുവതി കഫേയിലെ ജീവനക്കാരെ വിളിക്കുകയായിരുന്നു.

പെട്ടെന്നു തന്നെ തങ്ങളില്‍പെട്ട ഒരാളുടേതാണ് ഫോണ്‍ എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു.

ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍
[masterslider id="10"]

Related posts

Click Here to Follow Us