ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് പാർക്ക് ബെംഗളൂരുവിലെ വിമാനത്താവളത്തിൽ ആരംഭിച്ചു

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ലോജിസ്റ്റിക്സ് പാർക്ക് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ സാറ്റ്‌സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐഎസ്എടിഎസ്) ഉദ്ഘാടനം ചെയ്തു. 200 കോടി രൂപ ചെലവിൽ നിർമിച്ച പാർക്ക് എട്ട് ഏക്കർ സ്ഥലത്താണുള്ളത്.

എയർ ഇന്ത്യയുടെയും സാറ്റ്‌സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് എഐഎസ്എടിഎസ്.

2030 ആകുമ്പോഴേക്കും വിമാനത്താവളത്തിൽ പ്രതിവർഷം ഒരു ദശലക്ഷം മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുന്നതിനും പുതിയ ലോജിസ്റ്റിക്സ് പാർക്ക് ലക്ഷ്യമിടുന്നു.

  ജി.സാറ്റ് 7 ആർ; ഇന്ത്യൻ മണ്ണിലെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണം ഇന്ന്

കഴിഞ്ഞ സാമ്പത്തികവർഷം വിമാനത്താവളം എക്കാലത്തെയും ഉയർന്ന ചരക്കുനീക്കം രേഖപ്പെടുത്തിയിരുന്നു.

മൂന്നു പ്രധാന ഭാഗങ്ങളാണ് പാർക്കിനുള്ളത്. ചരക്ക് നീക്കുന്നവർ, എക്സ്പ്രസ് കൂറിയർ ഓപ്പറേറ്റർമാർ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ എന്നിവയ്ക്കായി രൂപകല്പന ചെയ്ത 2,40,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള ആധുനിക വെയർഹൗസാണ് ഒന്ന്.

ഇറക്കുമതിക്കാർക്കായി 11,000 ചതുരശ്ര അടി വിസ്തീർണമുള്ള വെയർഹൗസ്, കസ്റ്റംസ് ഹൗസ് ഏജന്റുമാർക്കും സപ്പോർട്ട് സേവനങ്ങൾക്കുമായി 24,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് ബ്ലോക്ക് എന്നിവയാണ് മറ്റു രണ്ടെണ്ണം.

  നടിക്ക് നേരെ മോശം പെരുമാറ്റം നടത്തിയ റെയിൽവേ പോർട്ടർ അറസ്റ്റിൽ

പണംനൽകി ഉപയോഗിക്കാവുന്ന പൊതു വെയർഹൗസ് സ്ഥലവും കോൾഡ് സ്റ്റോറേജും ഈ സൗകര്യത്തിൽ ഉൾപ്പെടുന്നു.

പാർക്കിനും വിമാനത്താവളത്തിലെ കാർഗോ ടെർമിനലുകൾക്കുമിടയിൽ സുഗമമായ ചരക്കുനീക്കം സാധ്യമാക്കുന്നതിന് എഐഎസ്എടിഎസ് നടത്തുന്ന ലോറി സേവനങ്ങളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിസിഎം ഡികെ ശിവകുമാർ ഇടപെട്ടു; ബിഗ് ബോസ് വാതിൽ തുറന്നു; നന്ദി അറിയിച്ച് കിച്ച

Related posts

Click Here to Follow Us