ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. കർണാടക സ്വദേശികളായ രണ്ട് പേരും ആന്ധ്ര സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ഒരാളുമാണ് കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശിവമോഗ്ഗ വിജയനഗർ സ്വദേശി മഞ്ജുനാഥ റാവു, ബെംഗളൂരുവിലെ ബിസിനസുകാരൻ ഭരത് ഭൂഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ സമേതം പഹല്‍ഗാമിലെത്തിയ ഇവരെ ഭീകരർ ഉറ്റവരുടെ മുന്നില്‍ വെച്ച് നിർദാക്ഷിണ്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മഞ്ജുനാഥ് റാവുവും കുടുംബവും പഹല്‍ഗാമില്‍ ഇന്നലെ രാവിലെയാണ് എത്തിയത്.…
Read MoreDay: 23 April 2025
അതിർത്തി അടച്ചു, പാക് ഉദ്യോഗസ്ഥരെ പുറത്താക്കി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ നല്‍കില്ല. പാകിസ്താനിലുള്ള ഇന്ത്യൻ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞർ ഇന്ത്യ വിടണം. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും. തുടങ്ങിയ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ്…
Read Moreതീവണ്ടി ഇറങ്ങി കറങ്ങിനടക്കാന്‍ വണ്ടി തപ്പിനടക്കണ്ട; റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇസ്‌കൂട്ടര്‍
ട്രെയിനിലെത്തുന്നവര്‍ക്ക് ടാക്‌സിക്ക് കാത്ത് നിന്നുള്ള മുഷിച്ചില്‍ അവസാനിക്കുന്നു. ഇനി മുതല്‍ കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍ദിവസ വാടകയ്ക്കാണ് വാഹനം…
Read Moreപഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സൈഫുള്ള കസൂരി; വിമാനത്താവളത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് മോദി
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ്. പാകിസ്ഥാനില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂചിപ്പിച്ചു. ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്നും നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്കുകള്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബ്രിജ് ബഹേര സ്വദേശി ആദില്‍…
Read Moreകർണാടക മുൻ ഡിജിപിയുടെ കൊലപാതകരീതി ഓംപ്രകാശിന്റെ ഭാര്യ ഗൂഗിളിൽ തിരഞ്ഞു; അന്വേഷണം സിസിബി ഏറ്റെടുത്തു
ബെംഗളൂരു : കർണാടക മുൻ ഡിജിപി ഓംപ്രകാശിന്റെ (68) കൊലപാതകക്കേസിൽ അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു. കൊല നടത്തേണ്ട രീതികളെപ്പറ്റി ഓംപ്രകാശിന്റെ ഭാര്യ പല്ലവി ഗൂഗിളിൽ തിരഞ്ഞതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഴുത്തിനടുത്തുള്ള ഞരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാൽ ഒരാൾ എങ്ങനെ മരിക്കുമെന്ന് പല്ലവി അഞ്ചുദിവസം ഗവേഷണം നടത്തിയതായും റിപ്പോർട്ടുണ്ട്. അറസ്റ്റിലായ പല്ലവിയെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പല്ലവിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ ഓംപ്രകാശിന്റെ മുഖത്ത്…
Read Moreദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് പാർക്ക് ബെംഗളൂരുവിലെ വിമാനത്താവളത്തിൽ ആരംഭിച്ചു
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ലോജിസ്റ്റിക്സ് പാർക്ക് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ സാറ്റ്‌സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐഎസ്എടിഎസ്) ഉദ്ഘാടനം ചെയ്തു. 200 കോടി രൂപ ചെലവിൽ നിർമിച്ച പാർക്ക് എട്ട് ഏക്കർ സ്ഥലത്താണുള്ളത്. എയർ ഇന്ത്യയുടെയും സാറ്റ്‌സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് എഐഎസ്എടിഎസ്. 2030 ആകുമ്പോഴേക്കും വിമാനത്താവളത്തിൽ പ്രതിവർഷം ഒരു ദശലക്ഷം മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുന്നതിനും പുതിയ ലോജിസ്റ്റിക്സ് പാർക്ക് ലക്ഷ്യമിടുന്നു.…
Read Moreയാത്രക്കാർക്ക് സന്തോഷ വാർത്ത ഇനി ചില്ലറ ഇല്ലെങ്കിലും നോ പ്രോബ്ലം; കെഎസ്ആർടിസിയിൽ ഇനി ഡിജിറ്റല്‍ പണമിടപാട് നടത്താനാകും
തിരുവനന്തപുരം: ചില്ലറയും കറന്‍സി നോട്ടുമില്ലാതെ ഇനി ബസില്‍ ധൈര്യമായി കറയാം. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളെല്ലാം ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നു. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ഇനി മുതല്‍ കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാനാകും. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോലുള്ള കൂടുതല്‍ വിപ്ലകരമായ ട്രാവല്‍ കാര്‍ഡുകള്‍ വീണ്ടും അവതരിപ്പിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഡിജിറ്റിലൈസേഷന്‍ ഡ്രൈവിന് തുടക്കം കുറിക്കുന്നത്. മെയ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റലൈസേഷന്‍ ഡ്രൈവ് ആരംഭിക്കുമെനന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തുടക്കത്തില്‍ ചലോ…
Read More