മുട്ട കൊടുക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും എടുത്തശേഷം കോഴിമുട്ട തിരിച്ചുവാങ്ങി; രണ്ട് അങ്കണവാടി ജീവനക്കാർക്ക് സസ്പെൻഷൻ

ബെംഗളൂരു : കൊപ്പാളിൽ അങ്കണവാടിയിൽ ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് കൊടുത്ത കോഴിമുട്ട ജീവനക്കാർ തിരിച്ചുവാങ്ങുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

മുട്ട കൊടുക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും എടുത്തശേഷം കുട്ടികളുടെ പാത്രങ്ങളിൽനിന്ന് മുട്ട തിരിച്ചെടുക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ജീവനക്കാരായ ലക്ഷ്മി, ഷൈനജ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ

കുട്ടികളെ നിലത്തിരുത്തി പാത്രത്തിൽ മുട്ട വിളമ്പുന്നതും കുട്ടികൾ കൈകൂപ്പി പ്രാർഥിക്കുന്നതും വീഡിയോയിൽ കാണാം.

ഇങ്ങനെ ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ചില ജീവനക്കാർ എടുക്കുന്നുണ്ട്. വീഡിയോ എടുത്ത ഉടനെ ജീവനക്കാർ കുട്ടികളുടെ പാത്രങ്ങളിൽനിന്ന് മുട്ട തിരികെയെടുക്കുകയായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനിത-ശിശുക്ഷേമ വകുപ്പ് കൊപ്പാളിലെ അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു.

  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us