കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ക്ക് ഇന്ന് വിഷു. വേനലിന്റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ.
കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ഉരുളിയില്‍ മടക്കിവെച്ച കോടിമുണ്ട്, വാല്‍കണ്ണാടി, നാളികേരം, പഴം, നാണയങ്ങള്‍, സ്വര്‍ണ്ണം വീട്ടുവളപ്പിലുണ്ടായ ചക്കയും മാങ്ങയും ഒപ്പം ഒരുപിടി കൊന്നപൂക്കളും, അരികില്‍ കത്തിച്ച് വെച്ച നിലവിളക്കും രാമായണവും.- ഇതാണ് സാധാരണയായി ഒരുങ്ങുന്ന വിഷു കണി.
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് വിശ്വാസം. അത്തരമൊരു നല്ല നാളുകളിലേക്കാണ് ഈ കണി കണ്ടുണരുന്നത്. വിഷുകണി കണ്ടുണര്‍ന്നാല്‍ പിന്നെ കൈനീട്ടവും വിഷു സദ്യയുമാണ് അടുത്ത ആകര്‍ഷണം.
വിഷുവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. രാവണനെ ശ്രീരാമന് വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് അതില്‍ ഏറ്റവും പ്രധാനം. അതിന്റെ ഭാഗമായാണ് പടക്കം പൊട്ടിച്ചാഘോഷിക്കുന്നത്.
എല്ലാ മലയാളികൾക്കും ബെംഗളൂരു വാർത്തയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.