അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയത് കാല്‍ക്കോടി ഭക്തർ എന്ന് റിപ്പോർട്ട്. പതിനൊന്ന് കോടിയിലധികം രൂപ വഴിപാടായി ലഭിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വഴിപാടായി എട്ട് കോടി രൂപയാണ് ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചത്. മൂന്നര കോടിയോളം രൂപ ചെക്കുകളിലൂടെയും ഓണ്‍ലൈൻ പേയ്‌മെന്റുകളിലൂടെയുമാണ് ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. പുതിയ ബാലക് റാം വിഗ്രഹവും രാം ലല്ല വിഗ്രഹവും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഭക്തർക്ക് വഴിപാടുകളർപ്പിക്കാൻ നാല് ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഭാവനകള്‍ ഡിജിറ്റലായി നല്‍കാനായി 10 കംപ്യൂട്ടറൈസ്ഡ്…
Read MoreMonth: February 2024
രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ ജീവിതം ഉപേക്ഷിക്കുമെന്ന് സൂചന നൽകി വിജയ്
രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമ ഉപേക്ഷിക്കുന്ന സൂചന നൽകി വിജയ്. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുമെന്ന് നടൻ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്നില്‍ കണ്ടാവും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുക. അതിനാല്‍ രാഷ്ട്രീയത്തെ എന്റെ പ്രൊഫഷനായിട്ടല്ല, ജനങ്ങളോടുള്ള…
Read Moreവൈറ്റ്ഫീൽഡിൽ പ്രായപൂർത്തിയാകാത്ത മകൻ 40 കാരിയായ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി
ബെംഗളൂരു: ഭീമാ ലേഔട്ടിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീമാ ലേഔട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത് കോലാർ ജില്ലയിലെ മുൽബാഗൽ സ്വദേശിയായ നേത്ര (40) യാണ് മരിച്ചത്. വാക്കുതർക്കത്തെത്തുടർന്ന് നേത്രയുടെ മകൻ ലോഹദണ്ഡ് കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൾബാഗലിലെ ഒരു കോളേജിൽ ഡിപ്ലോമ പഠിക്കുകയായിരുന്നു കുട്ടി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക്…
Read Moreമുത്തങ്ങ ബന്ദിപൂർ വനമേഖലയിൽ കാട്ടാനയെ കണ്ട് ഫോട്ടോ എടുക്കാനിറങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വയനാട്: മുത്തങ്ങ ബന്ദിപൂർ വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. യാത്രക്കിടെ വാഹനം നിർത്തി പുറത്തിറങ്ങി ചിത്രം എടുക്കാൻ ശ്രമിച്ചതാണ് ആനയെ പ്രകോപിച്ചത്. ആന പാഞ്ഞടുത്തപ്പോൾ ഒരാൾ താഴെ വീണു. ആന ചവിട്ടാൻ ശ്രമിച്ചപ്പോൾ സമീപത്ത് കൂടി മറ്റൊരു വാഹനം വന്നതുകൊണ്ട് മാത്രമാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ആന്ധ്രയിൽ നിന്നുളളവരാണ് യാത്രക്കാർ എന്നാണ് സൂചന. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.. ഈ മേഖലയിൽ വാഹനം നിർത്താൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. മസിനഗുഡി വഴി…
Read Moreജനങ്ങളെ ഭീതിയിലാഴ്ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ടൗണില്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം
മാനന്തവാടി: വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. തുടര്‍ന്ന് ആന മാനന്തവാടി നഗരത്തിലുമെത്തി. ആന കോടതി വളപ്പില്‍ കയറി. കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മാനന്തവാടിയിലെ സ്കൂളുകളിൽ എത്തിയ കുട്ടികൾ ക്ലാസിൽ തന്നെ തുടരാനും സ്കൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദേശിച്ചു. മാനന്തവാടി ടൗൺ…
Read Moreകല്യാണത്തിന് ഒരുങ്ങാൻ ബ്യൂട്ടിപാർലറിൽ പോയ യുവതി ഒളിച്ചോടി
ലഖ്‌നൗ: വിവാഹത്തിന് ഒരുങ്ങാൻ സുഹൃത്തിനോടൊപ്പം ബ്യൂട്ടിപാർലറിൽ പോയ വധു കാമുകനോടൊപ്പം ഒളിച്ചോടി. നാഗ്പൂരിലെ ചൗബേപൂർ സ്വദേശിനിയായ യുവതിയാണ് വിവാഹവേഷത്തില്‍ ഒളിച്ചോടിയത്. യുവതിയുടെ ബന്ധുക്കള്‍ നാഗ്പൂർ പോലീസിൽ പരാതി നല്‍കി. പുലർച്ചയോടെയാണ് പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം വിവാഹത്തിനായി ബ്യൂട്ടിപാർലറില്‍ ഒരുങ്ങാൻ പോയത്. ഒരുങ്ങിയതിന് ശേഷം വിവാഹപന്തലിലേക്ക് ഉടനെത്താമാണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ബ്യൂട്ടിപാർലറില്‍ നിന്നും തിരികെ മടങ്ങുന്നതിനിടെ സുഹൃത്തിനെ കബളിപ്പിച്ച് കാമുകനോടൊപ്പം യുവതി മുങ്ങുകയായിരുന്നു. പിന്നാലെ സുഹൃത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ വരനും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയും…
Read More‘തമിഴ് വെട്രി കഴകം’; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്
ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ച് നടൻ എത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന…
Read Moreലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ജു വാര്യരും
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തിരക്കിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കണമെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ധാരണയായത്. ഇതു പ്രകാരം എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് പാര്‍ട്ടി. ചാലക്കുടിയില്‍ സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചനകളുള്ളതായാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ സിനിമാനടന്‍ ഇന്നസെന്റിനെ മത്സരിപ്പിച്ച് സിപിഎം ചാലക്കുടി മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബെന്നി ബഹനാന്‍ ആണ്…
Read Moreവിവാദ മോഡലും നടിയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു
നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. ഇക്കാര്യം ന്യൂസ് 18 നോട് പൂനം പാണ്ഡെയുടെ ടീം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സെർവിക്കൽ കാൻസർ ബാധയാണ് മരണകാരണം. പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. “ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്,”പോസ്റ്റിൽ കുറിച്ചു. 2013 മുതൽ സിനിമയിൽ സജീവമായിരുന്ന പൂനം ഏറ്റവും അവസാനം അഭിനയിച്ചത് ദ ജേർണി ഒഫ്…
Read Moreലോക് സഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ നിന്ന് സോണിയ ഇല്ല
ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് സോണിയ ഗാന്ധി മത്സരിക്കില്ലെന്ന് ഡി.കെ. ശിവകുമാര്‍. തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി കർണാടകയിൽ നിന്നും മത്സരിൽകുമെന്ന് അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. ഏപ്രിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി യു.പിയിലെ റായ്ബറേലിയില്‍നിന്ന് മത്സരിക്കില്ലെന്നും പകരം കര്‍ണാടകയില്‍ നിന്ന് രാജ്യസഭയില്‍ എത്തുമെന്നുമുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തവണ സോണിയ ഗാന്ധി എവിടെ നിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ശിവകുമാര്‍ അറിയിച്ചു. വൈകാതെ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചു.
Read More