ടിപ്പു സുൽത്താന്റെ പ്രതിമയിൽ ചെരുപ്പ് മാലയിട്ട യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പ് മാലയിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. 23കാരനായ അകാഷ് തല്‍വാറാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ജനുവരി 31ന് ടിപ്പുവിന്റെ പ്രതിമ അലങ്കോലമാക്കിയതില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ ടിപ്പു സര്‍ക്കളില്‍ പ്രതിഷേധം നടത്തിയിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

Read More

മുൻ ഭാര്യയെയും ഭർത്താവിനെയും കൊലപെടുത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 19കാരി ഹിന മെഹബൂബ്, ഭര്‍ത്താവ് 21കാരന്‍ യാസിന്‍ ആദാം എന്നിവരെയാണ് തൗഫിഖ് ഷൗക്കത്ത് കൊന്നത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട തൗഫിഖിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിന് പിന്നാലെ പിടികൂടുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഹിനയും തൗഫിഖും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും നടത്തിയ ഒരു യാത്രയ്ക്ക് വേണ്ടി യാസിന്‍ ഡ്രൈവറായ വാഹനമാണ് വാടകയ്ക്ക് വേണ്ടി വിളിച്ചിരുന്നത്. ഈ യാത്രയില്‍ വച്ചാണ് ഹിനയും യാസിനും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും…

Read More

കാമുകിയെ സ്വന്തമാക്കാൻ മക്കളെ എറിഞ്ഞു കൊന്നു; യുവാവിനെയും കാമുകിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി

ചൈന: കാമുകിയെ സ്വന്തമാക്കാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും കാമുകിയായ യുവതിയേയും വധശിക്ഷക്ക് വിധേയരാക്കി. ഴാങ് ബോ, കാമുകി യേ ചെങ്‌ചെൻ എന്നിവരെ ബുധനാഴ്ച വിഷം കുത്തിവെച്ച്‌ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2020 നവംബറിലാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ചിങ് നഗരത്തിലുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലുള്ള തന്റെ അപ്പാർട്ട്‌മെന്റിന്റെ ജനലിലൂടെയാണ് ഴാങ് സ്വന്തം മക്കളെ പുറത്തേക്കെറിഞ്ഞത്. രണ്ട് വയസുള്ള പെണ്‍കുട്ടിയും ഒരുവയസുള്ള ആണ്‍കുട്ടിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാമുകിയുടെ നിർബന്ധപ്രകാരമാണ് ഇയാള്‍ കൊടും ക്രൂരത ചെയ്തത്. വിവാഹിതനാണെന്നും രണ്ട് മക്കളുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ചാണ് ഇയാള്‍ യേ ചെങ്‌ചെനുമായി ബന്ധം…

Read More

പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിനെ ദൊഡ്ഡബൊമ്മസാന്ദ്രയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പുതുവത്സര രാവിൽ ബെംഗളൂരുവിൽ നിന്ന് കാണാതായ 19കാരനെ നഗരത്തിലെ ദൊഡ്ഡബൊമ്മസാന്ദ്ര പാർക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാരണ്യപുര സ്വദേശി രാജേഷാണ് മരിച്ചത്. ദൊഡ്ഡബൊമ്മസാന്ദ്ര പാർക്കിന് സമീപമുള്ള തടാകത്തിന് നടുവിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഡിസംബർ 31 ന് ഒരു പാർട്ടിക്കായി വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് യുവാവിനെ കാണാതായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബനശങ്കരിക്കടുത്തുള്ള ഹൊസകെരെഹള്ളി സ്വദേശിയാണ് ലോകേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന പ്രധാന മലയാള ചിത്രങ്ങൾ… ഏതൊക്കെ? എപ്പോൾ കാണാം?

മലയാളി പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഒരു ഹൊറര്‍ ത്രില്ലറാണ്. ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിനു വെല്ലുവിളിയായി അഞ്ച് ദിവസം മുന്‍പ് ഇറങ്ങുന്ന ടൊവിനോ തോമസ് ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതാണ്. ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. ജിനു വി എബ്രഹാമിന്റെ കഥയില്‍ ഡാര്‍വിന്‍ കുര്യാക്കോസാണ് സംവിധാനം. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ…

Read More

ട്രെയിനിൽ നിന്ന് വീണ് 50 കാരി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

ബെംഗളൂരു: തുമകൂരിനടുത്ത് ഹിരേഹള്ളിക്ക് സമീപം ട്രെയിനിൽ നിന്ന് വീണു 50 കാരി മരിച്ച നിലയിൽ. ഷിമോഗ ജില്ല ഭദ്രാവതി സ്വദേശി അന്നപൂർണ (50) ആണ് മരിച്ചത്. ഹിരേഹള്ളിക്ക് സമീപം റെയിൽവേ ട്രാക്കിലാണ് അന്നപൂർണയുടെ മൃതദേഹം കണ്ടെത്തിയത്. മല്ലേശ്വരം ആരണ്യഭവനിൽ സ്റ്റെനോഗ്രാഫറായിരുന്ന അന്നപൂർണ മല്ലേശ്വരത്താണ് താമസിച്ചിരുന്നത്. പരീക്ഷാമുറി സൂപ്പർവൈസറായി ഷിമോഗയിലേക്ക് പോയ അന്നപൂർണ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് ട്രെയിനിൽ ബെംഗളൂരുവിലേക്ക് വരികയായിരുന്നു. സഹോദരൻ ബ്രഹ്മാനന്ദിനൊപ്പം അന്നപൂർണ ഷിമോഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്നു. ബ്രഹ്മാനന്ദ് റിസർവേഷൻ കോച്ചിൽ സഞ്ചരിക്കുമ്പോൾ അന്നപൂർണ സ്ത്രീകളുടെ ജനറൽ കോച്ചിൽ…

Read More

11 കാരിയെ വെട്ടിക്കൊന്ന് അമ്മയുടെ സഹോദരൻ

CRIME

കൊല്‍ക്കത്ത: 11 കാരിയെ അതി ദാരു ണമായി വെട്ടിക്കൊന്ന് മാതൃസഹോദരന്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല ഇയാളുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. സൃഷ്ടി കേശാരിയാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ആണ് സംഭവം. സംഭവത്തില്‍ ബന്ധുവായ 27കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കഴിഞ്ഞ…

Read More

പുഷ്പ 2 റിലീസിനായി എത്തുന്നു 

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുൻ ചിത്രമാണ് പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക. 2021ല്‍ പുറത്തിറങ്ങി പാന്‍-ഇന്ത്യന്‍ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുൻ ചിത്രമാണ് പുഷ്പ…

Read More

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേയ്ക്ക് അനുവദിച്ചത് 7524 കോടി

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് അനുവദിച്ചത് 7524 കോടി രൂപ. ഇതിൽ 7329 കോടി രൂപ ദക്ഷിണ പശ്ചിമ റെയിൽവേക്കാണ് അനുവദിച്ചത്. പുതിയ പാതകൾക്കായി 2286 കോടിയും പാത ഇരട്ടിപ്പിക്കലിന് 1531 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിന് 987 കോടിയുമാണ് വകയിരുത്തിയത്. അമൃത് ഭാരത് പദ്ധതി പ്രകാരം സംസ്ഥാനththe48 സ്റ്റേഷനുകൾ നവീകരിക്കും.

Read More

‘ഹംപി ഉത്സവ്’ ഇന്ന് തുടക്കം; വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു : വിനോദസഞ്ചാരവകുപ്പും വിജയനഗര ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹംപി ഉത്സവ്’ ഇന്ന് തുടങ്ങും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും അണിനിരക്കും. വൈകീട്ട് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഹംപി ഉത്സവ് ഉദ്ഘാടനം ചെയ്യുക. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റു മന്ത്രിമാരും ചടങ്ങിൽപങ്കെടുക്കും. നാലുസ്റ്റേജുകളിലായി വിവിധ കലാപരിപാടികൾ, സംഗീത വിരുന്നുകൾ, പ്രദർശനങ്ങൾ തുടങ്ങിയവയാണ് ഹംപി ഉത്സവിനോടനുബന്ധിച്ച് നടക്കുക. യുവാക്കൾക്കായുള്ള മത്സരങ്ങൾ, പുഷ്പമേള എന്നിവയുമുണ്ടാകും. സാധാരണയായി എല്ലാവർഷവും നവംബർ മൂന്നുമുതൽ അഞ്ചുവരെയാണ് പരിപാടി നടക്കുന്നതെങ്കിലും ഇത്തവണ വരൾച്ച ഉൾപ്പെടെയുള്ള ഘടകങ്ങൾ…

Read More
Click Here to Follow Us