ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന പ്രധാന മലയാള ചിത്രങ്ങൾ… ഏതൊക്കെ? എപ്പോൾ കാണാം?

മലയാളി പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഒരു ഹൊറര്‍ ത്രില്ലറാണ്.

ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

മമ്മൂട്ടി ചിത്രത്തിനു വെല്ലുവിളിയായി അഞ്ച് ദിവസം മുന്‍പ് ഇറങ്ങുന്ന ടൊവിനോ തോമസ് ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതാണ്.

ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ജിനു വി എബ്രഹാമിന്റെ കഥയില്‍ ഡാര്‍വിന്‍ കുര്യാക്കോസാണ് സംവിധാനം.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി.സംവിധാനം ചെയ്യുന്ന പ്രേമലു എന്ന ചിത്രവും ഫെബ്രുവരി ഒന്‍പതിനു തിയറ്ററുകളിലെത്തും.

നസ്ലന്‍, മമിത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിജു മേനോനെ നായകനാക്കി റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന തുണ്ട് എന്ന ചിത്രം ഫെബ്രുവരി 16 നാണ് തിയറ്ററുകളിലെത്തുക.

  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം

പോലീസ് വേഷത്തിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്.

ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവനും ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts