‘ഹംപി ഉത്സവ്’ ഇന്ന് തുടക്കം; വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു : വിനോദസഞ്ചാരവകുപ്പും വിജയനഗര ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹംപി ഉത്സവ്’ ഇന്ന് തുടങ്ങും.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും അണിനിരക്കും.

വൈകീട്ട് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഹംപി ഉത്സവ് ഉദ്ഘാടനം ചെയ്യുക.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റു മന്ത്രിമാരും ചടങ്ങിൽപങ്കെടുക്കും.

നാലുസ്റ്റേജുകളിലായി വിവിധ കലാപരിപാടികൾ, സംഗീത വിരുന്നുകൾ, പ്രദർശനങ്ങൾ തുടങ്ങിയവയാണ് ഹംപി ഉത്സവിനോടനുബന്ധിച്ച് നടക്കുക.

യുവാക്കൾക്കായുള്ള മത്സരങ്ങൾ, പുഷ്പമേള എന്നിവയുമുണ്ടാകും.

സാധാരണയായി എല്ലാവർഷവും നവംബർ മൂന്നുമുതൽ അഞ്ചുവരെയാണ് പരിപാടി നടക്കുന്നതെങ്കിലും ഇത്തവണ വരൾച്ച ഉൾപ്പെടെയുള്ള ഘടകങ്ങൾ മുൻനിർത്തി ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാന സർക്കാർ 14 കോടി രൂപയാണ് ഹംപി ഉത്സവിനായി മാറ്റിവെച്ചിരിക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് ഹൊസ്‌പേട്ടിൽ നിന്ന് കല്യാണ കർണാടക ആർ.ടി.സി. ഹംപിയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും.

നാലിന് ഹംപി ഉത്സവ് സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us