‘ഹംപി ഉത്സവ്’ ഇന്ന് തുടക്കം; വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു : വിനോദസഞ്ചാരവകുപ്പും വിജയനഗര ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹംപി ഉത്സവ്’ ഇന്ന് തുടങ്ങും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും അണിനിരക്കും. വൈകീട്ട് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഹംപി ഉത്സവ് ഉദ്ഘാടനം ചെയ്യുക. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റു മന്ത്രിമാരും ചടങ്ങിൽപങ്കെടുക്കും. നാലുസ്റ്റേജുകളിലായി വിവിധ കലാപരിപാടികൾ, സംഗീത വിരുന്നുകൾ, പ്രദർശനങ്ങൾ തുടങ്ങിയവയാണ് ഹംപി ഉത്സവിനോടനുബന്ധിച്ച് നടക്കുക. യുവാക്കൾക്കായുള്ള മത്സരങ്ങൾ, പുഷ്പമേള എന്നിവയുമുണ്ടാകും. സാധാരണയായി എല്ലാവർഷവും നവംബർ മൂന്നുമുതൽ അഞ്ചുവരെയാണ് പരിപാടി നടക്കുന്നതെങ്കിലും ഇത്തവണ വരൾച്ച ഉൾപ്പെടെയുള്ള ഘടകങ്ങൾ…

Read More
Click Here to Follow Us