കാമുകിയെ സ്വന്തമാക്കാൻ മക്കളെ എറിഞ്ഞു കൊന്നു; യുവാവിനെയും കാമുകിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി

ചൈന: കാമുകിയെ സ്വന്തമാക്കാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും കാമുകിയായ യുവതിയേയും വധശിക്ഷക്ക് വിധേയരാക്കി.

ഴാങ് ബോ, കാമുകി യേ ചെങ്‌ചെൻ എന്നിവരെ ബുധനാഴ്ച വിഷം കുത്തിവെച്ച്‌ വധശിക്ഷ നടപ്പാക്കുകയായിരുന്നു.

2020 നവംബറിലാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ചിങ് നഗരത്തിലുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലുള്ള തന്റെ അപ്പാർട്ട്‌മെന്റിന്റെ ജനലിലൂടെയാണ് ഴാങ് സ്വന്തം മക്കളെ പുറത്തേക്കെറിഞ്ഞത്.

രണ്ട് വയസുള്ള പെണ്‍കുട്ടിയും ഒരുവയസുള്ള ആണ്‍കുട്ടിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കാമുകിയുടെ നിർബന്ധപ്രകാരമാണ് ഇയാള്‍ കൊടും ക്രൂരത ചെയ്തത്.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

വിവാഹിതനാണെന്നും രണ്ട് മക്കളുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ചാണ് ഇയാള്‍ യേ ചെങ്‌ചെനുമായി ബന്ധം സ്ഥാപിച്ചത്.

ഭാര്യയായ ചെൻ മെയ്‌ലിനുമായുള്ള വിവാഹബന്ധം ഇയാള്‍ 2020 ഫെബ്രുവരിയില്‍ വേർപിരിഞ്ഞിരുന്നു.

ഒന്നിച്ചുള്ള ജീവിതത്തിന് കുട്ടികള്‍ തടസമാണെന്നും അവരെ ഒഴിവാക്കിയാല്‍ മാത്രമേ മുന്നോട്ടുള്ള ജീവിതം സാധ്യമാകൂ എന്നും യേ ചെങ്‌ചെൻ നിലപാടെടുത്തതോടെയാണ് തന്റെ രണ്ട് മക്കളേയും ഇയാള്‍ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്നത്.

ഇതിന് ശേഷം പൊട്ടിക്കരയുന്ന ഴാങ്ങിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.

തല ചുമരില്‍ ഇടിച്ച്‌ കരയുന്ന ഇയാളുടെ വീഡിയോ അന്ന് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

കുട്ടികള്‍ ‘താഴെ വീണപ്പോള്‍’ താൻ ഉറങ്ങുകയായിരുന്നുവെന്നും താഴെനിന്നുള്ള ആളുകളുടെ ബഹളം കേട്ടാണ് ഉണർന്നതെന്നുമാണ് അന്ന് ഴാങ് പോലീസിനോട് പറഞ്ഞത്.

എന്നാല്‍, പിന്നീട് ഇയാളും കാമുകിയുമാണ് കുട്ടികളെ കൊന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
[masterslider id="10"]

Related posts