കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; 33 പേർക്ക് പരിക്കേറ്റു

ബെംഗളൂരു : മണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 33 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ചാമരാജനഗറിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

മണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ രുദ്രാക്ഷിപുരയ്ക്ക് സമീപം ഡിവൈഡറിലിടിച്ച ബസിന്റെ നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു.

പരിക്കേറ്റവരെ മദ്ദൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഡെപ്യൂട്ടി കമ്മിഷണർ കുമാർ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ഗുരുതരമായി പരിക്കേറ്റവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു.

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സാ ചെലവുകൾ കെ.എസ്.ആർ.ടി.സി. വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ഷെയ്ക്ക് തൻവീർ ആസിഫ്, ഡി.എച്ച്.ഒ. ഡോ. മോഹൻ, കെ.എസ്.ആർ.ടി.സി. ജില്ലാ കൺട്രോളർ നാഗരാജു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
[masterslider id="10"]

Related posts