എൻജിനീയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു : ബെംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥി കോളേജ്കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി.

ഹനുമന്തയ്യ നഗറിലെ ബി.എം.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എയ്‌റോ സ്‌പേസ് എൻജിനീയറിങ് ഏഴാംസെമസ്റ്റർ വിദ്യാർഥി ആകർഷ് റെഡ്ഡിയാണ് (21) മരിച്ചത്.

കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആനേക്കൽ സ്വദേശിയാണ് ആകർഷ്. കുടുംബപ്രശ്നമാണ് കടുംകൈ ചെയ്യാൻ വിദ്യാർഥിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉച്ചയ്ക്ക് രണ്ടിന് കോളേജിൽ ഇന്റേണൽ പരീക്ഷ ആകർഷ് എഴുതിയിരുന്നു. പരീക്ഷയിൽ 50-ൽ 38 മാർക്ക് ലഭിച്ചതായി കോളേജ് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts