പ്രണയത്തിന്റെ സുഗന്ധം പരത്തി ബെംഗളൂരു; വാലന്റൈൻസ് ദിനത്തിൽ കയറ്റുമതി ചെയ്തത് 6 കോടിയിലധികം റോസാപ്പൂക്കൾ!

ബെംഗളൂരു: ഈ വാലന്റൈൻസ് സീസണിൽ ആഗോള തലത്തിൽ പ്രണയത്തിന്റെ നിറം പടർത്തി ബെംഗളൂരു . കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി ഇത്തവണ 6 കോടിയോളം (60 മില്യൺ) റോസാപ്പൂക്കളാണ് വിവിധയിടങ്ങളിലേക്ക് കയറ്റുമതി ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 2,700 ടണ്ണിലധികം ഭാരമുള്ള പൂക്കളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയത്.

ബെംഗളൂരുവിൽ നിന്നുള്ള റോസാപ്പൂക്കൾക്കായി ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്നത് സിംഗപ്പൂരിലാണ്. ക്വാലാലംപൂർ, അബുദാബി, ന്യൂയോർക്ക്, കുവൈറ്റ് എന്നിവയാണ് തൊട്ടുപിന്നാലെ. ഇത്തവണ പുതുതായി ലണ്ടൻ (ഗാറ്റ്‌വിക്), ലോസ് ഏഞ്ചൽസ്, ഡാളസ്, ടൊറന്റോ, ഒർലാൻഡോ എന്നിവിടങ്ങളിലേക്കും പൂക്കൾ അയച്ചു. ആകെ 26 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് കയറ്റുമതി നടന്നത്.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് റോസാപൂവിന് കൂടുതൽ ഡിമാൻഡ് ഉണ്ടായത്, മുംബൈ, ചണ്ഡീഗഡ്, ലഖ്‌നൗ എന്നീ നഗരങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 150 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി. ഗുവാഹത്തി, മുംബൈ, ജയ്പൂർ എന്നിവിടങ്ങളിലും ബെം​ഗളൂരുവിലെ റോസാപൂവിന് മികച്ച വിപണി ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
[masterslider id="10"]

Related posts