മയക്കുവെടിവച്ച് മാനന്തവാടിയില്‍ നിന്ന് പിടികൂടി ബന്ദിപൂരിലെത്തിച്ച തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

മാനന്തവാടി: ശ്രമകരമായ പതിനേഴ് മണിക്കൂറുകൾക്കൊടുവിൽ മാനന്തവാടിയിലെ ജനവാസ മേഖലയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ആനയെ കർണാടകയ്ക്ക് കൈമാറിയശേഷമാണ് ആന ചരിഞ്ഞത്. ലോറിയിൽ കയറ്റി ബന്ദിപൂരിലെത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞത്. ഇക്കാര്യം കർണാടക ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. തണ്ണീര്‍ക്കൊമ്പന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല. മയക്കുവെടിവെച്ച് പിടികൂടിയ ശേഷം ബന്ദിപ്പുര്‍ വനമേഖലയിലേക്ക് മാറ്റിയത്. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയിലേക്ക് കയറ്റി. രാത്രി വൈകിയാണ് രക്ഷാദൗത്യം പൂര്‍ത്തിയായത്.

Read More

മത്തിക്കരെ ബെംഗളൂരു മുത്തപ്പൻ തെയ്യം മഹോത്സവം നാളെ നടക്കും;

ബെംഗളൂരു: മത്തിക്കരെ ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന മുത്തപ്പൻ തെയ്യം മഹോത്സവം ഫെബ്രുവരി 4 നു ഞായറാഴ്ച മതിക്കരെ ജെപി പാർക്കിന്‌ പിൻവശം സിഎം നാഷണൽ സ്കൂളിന് അടുത്തുള്ള ശ്രീ കൃഷ്ണ ടെമ്പിളിൽ വച്ച് നടത്തും. കണ്ണൂർ ജില്ലയിലെ മുത്തപ്പന്റെ ആവാസ ദേവസ്ഥാനമായ പുരലിമല ക്ഷേത്രത്തിൽ നിയോഗിക്കപ്പെട്ടവർ തന്നെയാണ് ഇവിടെയും മുത്തപ്പൻ വെള്ളാട്ടവും, വസൂരിമാല തെയ്യം എന്നീ മൂന്നു ദൈവങ്ങളുടെ ദർശനപ്പുണ്യം ലഭിക്കുന്നതാണ്. ഉച്ചക്ക് 12.30 നു മഹാഅന്നദാനവും ഉണ്ടായിരിക്കും. അതു കൂടാതെ ശിങ്കാരി മേളം കണ്ണൂർ സരിഗമ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. വൈകിട്ടു…

Read More

എഐഇസിസിഎ വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ എക്‌സ്‌പോയും ഇന്ന് ആരംഭിക്കും

ബംഗളൂരു: ഓള്‍ ഇന്ത്യ എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് ആന്‍ഡ് കൗണ്‍സിലേഴ്‌സ് അസോസിയേഷന്റെ(എ.ഐ.ഇ.സി.സി.എ- അഇക്ക) വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ എക്‌സപോയും ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ ബംഗളൂരു താജ് യശ്വന്ത്പുരില്‍ നടക്കും. വിദ്യാര്‍ത്ഥികളെ യഥാര്‍ത്ഥ വഴിയിലൂടെ തങ്ങളുടെ ലക്ഷ്യത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഇക്ക. വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മൂന്ന്, നാല് ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മെഗാ എക്‌സ്‌പോയും അഞ്ചിന് കായിക മത്സരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. മൂന്നിന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ കള്‍സള്‍ട്ടന്റുമാരും കൗണ്‍സിലര്‍മാരും പങ്കെടുക്കുന്ന സമ്മേളനവും എക്‌സ്‌പോയും സംഘടിപ്പിക്കും. ഇതില്‍ സംഘടനയില്‍ അംഗങ്ങളല്ലാത്തവര്‍ക്കും…

Read More

ബിഎംടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: കെങ്കേരിയിലെ കോളേജിലേക്ക് പോകുകയായിരുന്ന ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനി ബിഎംടിസി ബസ് ഇടിച്ച് മരിച്ചു . മല്ലേശ്വരം ട്രാഫിക് പോലീസ് പരിധിയിലെ ദേവയ്യ പാർക്കിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. മല്ലേശ്വരം സ്വദേശിനി കുസുമിതയാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബിഎംടിസി ബൈക്ക് പിന്നിൽ വന്ന് ഇടിച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. പിന്നിൽ വന്നിടിച്ച ശേഷം ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. മൃതദേഹം കെസി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.…

Read More

ആകാശ എയറിൽ വളർത്തു നായയുമായി യാത്ര; ദുരനുഭവം പങ്കുവച്ച് യുവാവ്

ബെംഗളൂരു: ആകാശ എയറില്‍ വളര്‍ത്തുനായയുമായി യാത്ര ചെയ്ത അനുഭവം പങ്കുവച്ച് യുവാവ്. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഷി സൂ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയുമായാണ് ലക്ഷയ് പഥക് എന്ന യുവാവ് യാത്ര ചെയ്തത്. വിമാനം വൈകിയതു മുതല്‍ വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫ് മുതല്‍ സെന്‍ട്രല്‍ ഇന്‍ടസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം വരെ സമൂഹ മാധ്യമമായ ലിങ്ക്ഡ് ഇനില്‍ പങ്കുവെച്ച കുറിപ്പില്‍ ലക്ഷയ് വിവരിച്ചു. 5000 രൂപയ്ക്ക് പെറ്റ് ടിക്കറ്റ് എടുത്തപ്പോള്‍ ലഭിച്ച വാഗ്ദാനങ്ങളും തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും വിവരിച്ച യുവാവ്…

Read More

കയ്യിലെ ‘G’ ടാറ്റൂ മായ്ച്ചു; വേർപിരിഞ്ഞെന്ന വാർത്തയ്ക്ക് അടിവരയിട്ട് അമൃത സുരേഷ്

മലയാളികള്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു താരം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമൃതയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്. താരത്തിന്റെ വ്യക്തിജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ആദ്യം വിവാഹം കഴിച്ചത് നടന്‍ ബാലയെ ആയിരുന്നു. ഷോയിൽ ബാല ഗസ്റ്റ് ആയി വന്നപ്പോൾ ആയിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവും. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.…

Read More

ആരാധകനെ പിന്തുടര്‍ന്ന് സ്‌നേഹ സമ്മാനം നല്‍കി സച്ചിന്‍; വൈറല്‍ വീഡിയോ കാണാം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്രമേല്‍ ആവേശവും വികാരവുമാണ് ആരാധകര്‍ക്ക് സച്ചിന്‍. അത്തരത്തില്‍ ഒരു ആരാധകനുമൊത്തുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വീഡിയോ സച്ചിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു. സാധാരണ പതിവ് ആരാധകര്‍ സച്ചിനെ തേടിപ്പോവുകയാണെങ്കില്‍ ഇവിടെ സച്ചിന്‍ തന്നെ ആരാധകനെ തേടിപ്പോകുകയായിരുന്നു. Sachin meets TENDULKAR. 😋 It fills my heart with joy when I see so much love showered on me. It is the love from the people that keeps…

Read More

കോഴിക്കോട് സ്വദേശി ട്രാൻസ് പുരുഷന് ആൺകുഞ്ഞ് പിറന്നു 

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിവാഹിതനായ കോഴിക്കോട് സ്വദേശിക്കും പങ്കാളിക്കുമാണ് ആണ്‍കുട്ടി ജനിച്ചത്. കൊച്ചി റിനൈ മെഡിസിറ്റി അനെക്സിലെ സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാന്‍സ് പുരുഷന്‍ പിതാവായത്. ലിംഗമാറ്റത്തിന് വിധേയനാകുന്നതിനുമുമ്പ് 2021ല്‍ കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച്‌ ഭ്രൂണമാക്കി ശീതീകരിച്ചുവച്ചിരുന്നു. 2.8 കിലോയുള്ള ആരോഗ്യവാനായ ആണ്‍കുഞ്ഞാണ് പിറന്നത്. അണ്ഡം ഐ.വി.എഫ്. ചികിത്സയ്ക്കുസമാനമായ രീതിയില്‍ പുറത്തെടുത്ത് ബീജ സങ്കലനം നടത്തി ഭ്രൂണമായി ശീതീകരിച്ച്‌ വയ്ക്കുകയാണ്…

Read More

നെലമംഗലയ്ക്ക് സമീപം ഓട്ടോ ഡ്രൈവർ ക്രൂരമായി കൊല്ലപ്പെട്ടു 

ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം ഹുസ്കുരു റോഡിന് സമീപം യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവറായ ശ്രീനിവാസ് (28) ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു തനിസാന്ദ്ര സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

പ്രണയ രംഗങ്ങൾ മുതൽ കിടപ്പറ രംഗം വരെ പുറത്ത് വിടും !!! താര ദമ്പതികൾക്ക് നേരെ സൈബർ ആക്രമണം

കഴിഞ്ഞ ദിവസമാണ് നടി സ്വാസിക വിജയും പ്രേം ജേക്കബും വിവാഹിതരായത്. താര സംഘമം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വിവാഹം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ നടി സ്വാസിക പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള കുറച്ച്‌ റൊമാന്റിക് നിമിഷങ്ങളായിരുന്നു നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ദമ്പതിമാര്‍ക്ക് നേരെയുള്ള കുറ്റപ്പെടുത്തലും പരിഹാസവുമൊക്കെ വന്നിരിക്കുന്നത്. എന്നന്നേക്കുമായിട്ടുള്ള തുടക്കം എന്ന് പറഞ്ഞാണ് ഭര്‍ത്താവ് പ്രേമിനൊപ്പമുള്ള പുതിയൊരു ചിത്രം സ്വാസിക പങ്കുവെച്ചത്. വിവാഹസത്കാരത്തിനിടയില്‍ നിന്നും പ്രേമിനെ ചുംബിക്കുന്നൊരു ഫോട്ടോയായിരുന്നിത്. എന്നാല്‍ ചിത്രം കണ്ടതും വളരെ…

Read More
Click Here to Follow Us