മദ്യലഭ്യതക്കുറവ് മൂലം കഷ്ടപ്പെടുന്നതായി നവകേരള സദസിൽ പരാതി; തീർപ്പുണ്ടാക്കി കേരള സർക്കാർ

പാലക്കാട്: മദ്യ ലഭ്യതയ്ക്കായി നവകേരള സദസിൽ നൽകിയ പരാതിയിൽ തീർപ്പുണ്ടാക്കി കേരള സർക്കാർ. പാലക്കാട്‌ ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ പരിസരവാസികൾ മദ്യലഭ്യതക്കുറവ് മൂലം കഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട്‌ സ്വദേശി നവകേരള സദസിൽ പരാതി നൽകിയത്. ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പാറപിരിവിലുള്ള ഔട്ട്‌ലെറ്റിലെ നിലവിലെ സ്ഥലസൗകര്യം വർധിപ്പിക്കും. കൗണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടിയും സ്വീകരിക്കും. ഇതിന് പുറമേ, പാറപിരിവിലുള്ള ഔട്ട്‌ലെറ്റിൽ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടർ സംവിധാനവും ഏർപ്പാടാക്കും. മദ്യ ലഭ്യതയുമായി ബന്ധപ്പെട്ട പാലക്കാട്‌ സ്വദേശിയുടെ പരാതി കേരള സംസ്ഥാന…

Read More

പളനി മലയിൽ മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം അഹിന്ദുക്കൾക്ക് പ്രവേശനം

ചെന്നൈ : അഹിന്ദുക്കളെ പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മതവിവേചനമല്ലെന്നും മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നും മദ്രാസ് ഹൈക്കോടതി. പളനിമലയിലേക്കുള്ള പ്രവേശനടിക്കറ്റുമായി വിനോദസഞ്ചാരികൾ ക്ഷേത്രത്തിലെത്തുന്നത് ചൂണ്ടിക്കാട്ടി ഭക്തനായ ഡി. സെന്തിൽകുമാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എസ്. ശ്രീമതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വീണ്ടും സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിനോദസഞ്ചാരികൾക്കുള്ള ടിക്കറ്റെടുത്ത് വരുന്നവരെ ക്ഷേത്രകവാടത്തിന് മുന്നിലുള്ള കൊടിമരത്തിന് അടുത്തുവരെ മാത്രമേ അനുവദിക്കാൻപാടുള്ളൂ. ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ല. ക്ഷേത്രത്തിലെ വാസ്തുശില്പങ്ങളുടെ ചാരുത ഇഷ്ടപ്പെട്ട് വരുന്നവരാണെങ്കിലും അഹിന്ദുക്കളെ ക്ഷേത്രത്തിലുനുള്ളിലേക്ക് അനുവദിക്കേണ്ടകാര്യമില്ലെന്നും…

Read More

ചെന്നൈ – മൈസൂരു വീക്കിലി വന്ദേഭാരത് സർവീസ് നീട്ടി; വിശദാംശങ്ങൾ

vandhe

ബെംഗളൂരു: എംജിആർ ചെന്നൈ സെൻട്രൽ – ബെംഗളൂരു – മൈസൂരു വീക്കിലി വന്ദേഭാരത് എക്സ്പ്രസ് (06037) സർവീസ് ദീർഘിപ്പിച്ചു. നേരത്തെ ജനുവരി 31 വരെയായിരുന്ന ചെന്നൈ – മൈസൂരു വീക്കിലി വന്ദേഭാരത് സർവീസ് മാർച്ച് 27 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത് എന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. തിരിച്ചുള്ള സർവീസും (06038) മാർച്ച് 27 വരെ നീട്ടിയിട്ടുണ്ട്. ബുധനാഴ്ചകളിലാണ് ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്നത്. ഫെബ്രുവരി 7 മുതൽ മാർച്ച് 27 വരെ 8 ട്രിപ്പുകളില്‍ സർവീസ് നടത്തും,

Read More

സഹോദരിയെ രക്ഷിക്കാൻ യുവാവ് കിണറ്റിൽ ചാടി; ഇരുവരും മുങ്ങി മരിച്ചു

ബെംഗളൂരു: സഹോദരിയെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ സഹോദരൻ സഹോദരിയോടൊപ്പം മുങ്ങി മരിച്ചു. സന്ദീപ് 23 സഹോദരി നന്ദിനി 19 എന്നിവരാണ് മരിച്ചത്. 12-ാം ക്ലാസിന് ശേഷം കോളേജ് വിദ്യാഭ്യാസം നിർത്തിയതിന് സന്ദീപ് ശകാരിച്ചതിനെ തുടർന്ന് നന്ദിനി കിണറ്റിൽ ചാടിയതെന്നാണ് റിപ്പോർട്ട്. കലബുറഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ പടപ്പള്ളി വില്ലേജിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്, തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. സഹോദരൻ ശകാരിച്ചതിനെ തുടർന്ന് നന്ദിനി വീട്ടിൽ നിന്ന് ഇറങ്ങിയോടിയെന്ന് പോലീസ് പറഞ്ഞു. സഹോദരിയെ പിന്തുടർന്ന് സന്ദീപ് കിണറ്റിലേക്ക് ചാടുകയായിരുന്നു . എന്നാൽ സഹോദരിയെ രക്ഷിക്കാൻ…

Read More

‘ഞാൻ ജീവിച്ചിരിപ്പുണ്ട് മരിച്ചിട്ടില്ല; പൂനം പാണ്ഡെ മരിച്ചിട്ടില്ല!!

മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂനം പാണ്ഡെ ജീവനോടെ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. അതിനു ശേഷം അവരുടെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പൂനത്തിന്റെ ടീമിനെയോ കുടുംബത്തെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കൊന്നും അവരെ ലഭ്യമായിരുന്നില്ല. ഇതും ദുരൂഹത വർധിപ്പിച്ചു. അപ്പോഴാണ് മരണവാർത്ത പുറത്തുവിട്ടത് കൊണ്ട് പൂനം ഉദ്ദേശിച്ചത് മറ്റൊരു വിഷയമെന്ന വിവരം ഇപ്പോൾ പുറത്തായത്. എന്നാൽ നടി…

Read More

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരത് രത്ന

ഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our…

Read More

ഇനി ഡബിൾ സുരക്ഷയുറപ്പ്; നമ്മ മെട്രോ പ്ലാറ്റ്ഫോമുകളിൽ സ്റ്റീൽ റെയ്‌ലിങ്ങെത്തി

ബെംഗളൂരു ∙ നമ്മ മെട്രോ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്ഫോമുകളിൽ പരീക്ഷണാർഥം സ്റ്റീൽ റെയ്‌ലിങ് ബാരിക്കേഡ് സ്ഥാപിച്ചു തുടങ്ങി. തിരക്കേറിയ മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്നു വൈറ്റ്ഫീൽഡിലേക്കുള്ള ട്രെയിൻ പുറപ്പെടുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സ്റ്റീൽ റെയിലിങ് ഉറപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിനിന്റെ വാതിലുകൾ തുറക്കുന്ന ഭാഗം ഒഴിച്ചുള്ള ഇടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ബാരിക്കേഡുകളുടെ കാര്യക്ഷമത പരിശോധിച്ചശേഷം മജസ്റ്റിക്കിലെ തന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്കും നഗരത്തിലെ തിരക്കേറിയ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പാളങ്ങളിലേക്കു ചാടിയിറങ്ങുന്നതും അബദ്ധത്തിൽ വീണുപോകുന്നതും മറ്റും ഒരുപരിധിവരെ തടയാൻ ഇതുവഴി സാധിക്കും.…

Read More

ബെംഗളൂരു മെട്രോയ്ക്കുള്ള ഡ്രൈവർരഹിത മെട്രോ ട്രെയിൻ ഉടൻ ചൈനയിൽനിന്നെത്തും; സർവീസ് ആറുമാസത്തിനുള്ളിൽ

ബെംഗളൂരു : ബെംഗളൂരു മെട്രോയുടെ ആദ്യ ഡ്രൈവറില്ലാട്രെയിൻ മൂന്നാഴ്ചയ്ക്കുള്ളിൽ ചൈനയിൽനിന്നെത്തും. കപ്പൽമാർഗം ചെന്നൈയിലെത്തുന്ന കോച്ചുകൾ റോഡുമാർഗം ബെംഗളൂരുവിലെത്തും. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് കോച്ചുകൾ വിതരണംചെയ്യാൻ കരാറെടുത്ത ചൈന റെയിവേ റോളിങ് സ്റ്റോക്ക് കോർപ്പറേഷൻ (സി.ആർ.ആർ.സി.) കഴിഞ്ഞദിവസം കോച്ചുകൾ പാക്കുചെയ്യുന്നതും കപ്പലിൽ കയറ്റുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കോച്ചുകളെത്തുന്നതോടെ ഏറെക്കാലമായുള്ള ബെംഗളൂരുവിന്റെ കാത്തിരിപ്പാണ് പൂവണിയുന്നത്. 2019 ഡിസംബറിലാണ് കോച്ചുകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയുമായി ബെംഗളൂരു മെട്രോ കരാറിലെത്തിയത്. മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന നിർദിഷ്ട ആർ.വി. റോഡ്- ബൊമ്മസാന്ദ്ര പാതയിലാണ് ഡ്രൈവറില്ലാ മെട്രോസർവീസ്. 19.5 കിലോമീറ്ററുള്ള…

Read More

പേടിഎമ്മിന് വിലക്ക് : ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ? ഫണ്ട് കൈമാറ്റവും യുപിഐ അടക്കമുള്ള സേവനങ്ങളും  പാടില്ലെന്ന് ആര്‍ബിഐ

ഇന്ത്യയിൽ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ സർവസാധാരണമായി മാറി കഴിഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും സാധാരണമായ ഒരു പേയ്‌മെൻ്റ് ഓപ്ഷനാണ് പേടിഎം. ആയിരക്കണക്കിന് പേടിഎം ഉപയോക്താക്കളെ ബാധിക്കുന്ന സുപ്രധാന തീരുമാനവുമായി ആർബിഐ . 2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലേക്ക്, വാലറ്റ്, ഫാസ്‌ടാഗ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. പേടിഎം പേയ്‌മെൻ്റ് ബാങ്കിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് റിസർവ് ബാങ്കിന്റെ (ആർബിഐ) പുതിയ ഉത്തരവ്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് ഇറക്കിയത്. മാർച്ച്…

Read More

സർ എംവി ടെർമിനലിനു സമീപമുള്ള ബെംഗളൂരുവിലെ ആദ്യ റോട്ടറി മേൽപ്പാലത്തിന് അനുമതി

ബെംഗളൂരു: ബയപ്പനഹള്ളി സർ എം വിശ്വേശ്വരയ്യ ടെർമിനലിനു സമീപം ഐഒസി ജംക്‌ഷനിൽ നഗരത്തിലെ ആദ്യത്തെ റോട്ടറി മേൽപ്പാലത്തിൻ്റെ നിർമാണത്തിന് ഒടുവിൽ അനുമതി . കിഴക്കൻ ബംഗളൂരുവിലെ ബയപ്പനഹള്ളി പ്രദേശത്തും പരിസരത്തുമുള്ള പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന, സ്വാൻകി ടെർമിനലിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം നൽകുന്ന പദ്ധതിക്ക് വ്യാഴാഴ്ച സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി . 263 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 1.5 കിലോമീറ്റർ നീളമുള്ള ഈ മേൽപ്പാലം ഇതോടൊപ്പം രണ്ടുവരി റെയിൽവേ മേൽപ്പാലവും ( ROB ) നിർമിക്കും. കോൺഗ്രസ് സർക്കാർ അംഗീകരിച്ച നഗരത്തിലെ…

Read More
Click Here to Follow Us