ഇനി ഡബിൾ സുരക്ഷയുറപ്പ്; നമ്മ മെട്രോ പ്ലാറ്റ്ഫോമുകളിൽ സ്റ്റീൽ റെയ്‌ലിങ്ങെത്തി

ബെംഗളൂരു ∙ നമ്മ മെട്രോ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്ഫോമുകളിൽ പരീക്ഷണാർഥം സ്റ്റീൽ റെയ്‌ലിങ് ബാരിക്കേഡ് സ്ഥാപിച്ചു തുടങ്ങി.

തിരക്കേറിയ മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്നു വൈറ്റ്ഫീൽഡിലേക്കുള്ള ട്രെയിൻ പുറപ്പെടുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സ്റ്റീൽ റെയിലിങ് ഉറപ്പിച്ചിരിക്കുന്നത്.

മെട്രോ ട്രെയിനിന്റെ വാതിലുകൾ തുറക്കുന്ന ഭാഗം ഒഴിച്ചുള്ള ഇടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

ബാരിക്കേഡുകളുടെ കാര്യക്ഷമത പരിശോധിച്ചശേഷം മജസ്റ്റിക്കിലെ തന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്കും നഗരത്തിലെ തിരക്കേറിയ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പാളങ്ങളിലേക്കു ചാടിയിറങ്ങുന്നതും അബദ്ധത്തിൽ വീണുപോകുന്നതും മറ്റും ഒരുപരിധിവരെ തടയാൻ ഇതുവഴി സാധിക്കും.

750 വോൾട്ട് വൈദ്യുതിയാണ് മെട്രോ പാളത്തിലൂടെ പ്രവഹിക്കുന്നത്. ജനുവരി 5ന് ആലപ്പുഴ സ്വദേശി ഷാരോൺ (23) ജാലഹള്ളി മെട്രോ സ്റ്റേഷനിലെ പാളത്തിലേക്ക് ചാടിയതിനെ തുടർന്ന് ഒരു മണിക്കൂറോളം സർവീസ് മുടങ്ങിയിരുന്നു.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ചർച്ചയ്ക്കൊടുവിലാണ് ബിഎംആർസിയുടെ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
[masterslider id="10"]

Related posts