നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ പെരുകുന്നു; രാജ്യത്ത് ഗതാഗതകുരുക്കിൽ മുന്നിൽ നിൽക്കുന്നത് നമ്മ ബെംഗളൂരു

ബെംഗളൂരു: ലോകത്ത് ഗതാഗതകുരുക്ക് ഏറിയ ആറാമത്തെയും രാജ്യത്തെ ഒന്നാമത്തെയും നഗരമാണ് ബെംഗളൂരുവെന്ന് പഠന റിപ്പോർട്ട്. 55 രാജ്യങ്ങളിലെ 387 നഗരങ്ങളുടെ കഴിഞ്ഞ വർഷത്തെ ഗതാഗതം വിലയിരുത്തി നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ആൻഡ് മാപ്പിങ് ടെക്നോളജി കമ്പനിയായ ടോം ടോമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മണിക്കൂറിന് 18 കിലോമീറ്ററാണ് ബെംഗളൂരുവിലെ വാഹനങ്ങളുടെ ശരാശരി വേഗം. നഗരത്തിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 28 മിനിറ്റും 10 സെക്കന്റും എടുക്കുമെന്നായിരുന്നു കണ്ടെത്തൽ. ലണ്ടനാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരം. അതേസമയം ബെംഗളൂരുവിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ്…

Read More

സംസ്ഥാനത്തെ വേനൽക്കാല അവധിക്കാലത്തും കുട്ടികൾക്കായി ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കും

ബെംഗളൂരു: സംസ്ഥാനത്തെ വരൾച്ച സാഹചര്യം കണക്കിലെടുത്ത്, വേനൽക്കാല അവധിക്കാലത്ത് വരൾച്ച ബാധിതമായ 223 താലൂക്കുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ പരിപാടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിൽ 41 ദിവസത്തേക്ക് പരിപാടി നീട്ടാനാണ് സർക്കാർ തീരുമാനം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ 55 ലക്ഷം സർക്കാർ, എയ്ഡഡ് സ്‌കൂൾ കുട്ടികൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. പദ്ധതിയോട് താൽപ്പര്യമുള്ളതോ ഉച്ചഭക്ഷണം ലഭിക്കാൻ ആഗ്രഹിക്കുന്നതോ ആയ കുട്ടികളുടെ എണ്ണം തിരിച്ചറിയുന്നത് സംബന്ധിച്ച വിവരങ്ങൾ അയയ്ക്കാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റെ ‘പിഎം പോഷൻ’ ഡയറക്ടർ എല്ലാ ബ്ലോക്ക്…

Read More

അപകടങ്ങൾ വർധിച്ചു; ബിഎംടിസി ഡ്രൈവർമാർക്കായി പ്രത്യേക പരിശീലനം ആരംഭിച്ച് ബെംഗളൂരു ട്രാഫിക് പൊലീസ്

ബെംഗളൂരു: ബിഎംടിസി ബസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) ബസ് ഡ്രൈവർമാർക്കായി സിറ്റി ട്രാഫിക് പോലീസ് പ്രത്യേക പരിശീലനം ആരംഭിച്ചു. ട്രാഫിക് വിഭാഗം ഒരു ദിവസം 50 ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നുണ്ട്, ഇതുവരെ 3,000 ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനിയും 12,000 ത്തോളം വരുന്ന ബിഎംടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകും. ബിഎംടിസി ബസുകൾ ഉൾപ്പെടുന്ന റോഡപകടങ്ങളിൽ ഓരോ വർഷവും 30 പേർ മരിക്കുന്നതായി ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം എൻ അനുചേത് പറഞ്ഞു.…

Read More

നടൻ വിജയ് യും ഭാര്യയും ഇരു സ്ഥലങ്ങളിൽ!!! സംഗീത ലണ്ടനിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസമെന്ന് റിപ്പോർട്ട്‌ 

തമിഴ് സിനിമ പ്രേമികൾക്ക് ഏറെ പ്രിയ്യപ്പെട്ട താര കുടുംബം ആണ് ഇളയ ദളപതി വിജയ് യുടേത്. തന്റെ ഭാര്യയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ കാര്യമായി ഒന്നും സംസാരിക്കാത്ത ആളാണ് വിജയ്. എന്നാല്‍ മുന്‍പ് വിജയ് തന്റെ ഭാര്യയെ കുറിച്ച്‌ പറയുന്നൊരു പഴയ വീഡിയോയാണ് ഇന്റര്‍നെറ്റിലൂടെ പുറത്ത് വന്നത്. കോഫി വിത്ത് അനു എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. മാത്രമല്ല വിജയുടെ കൂടെ നടി തൃഷയും അതില്‍ പങ്കെടുത്തിരുന്നു. എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഭാര്യ നിങ്ങളെ ശാസിക്കാറുള്ളതെന്നാണ് വിജയോട് അനു ഹാസന്‍ ചോദിച്ചത്. ഇതിന് മറുപടിയായി…

Read More

ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ്‌; 39 കാരിയുടെ വെളിപ്പെടുത്തൽ

കൊളംബിയയില്‍ ഇരുപതാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങി 39കാരിയായ മാര്‍ത്ത. മെഡലിന്‍ സ്വദേശിയായ മാര്‍ത്തയുടെ ഓരോ കുഞ്ഞുങ്ങളുടെയും അച്ഛന്മാര്‍ വ്യത്യസ്തരായ ആളുകളുമാണ്. നിലവില്‍ 19 കുട്ടികളില്‍ പതിനേഴ് പേരും പതിനെട്ട് വയസിന് താഴെയാണ്. മറ്റൊരു പ്രത്യേകത കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് മാര്‍ത്തയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്നതാണ്. കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ് ആണെന്നാണ് മാര്‍ത്ത പറയുന്നത്. വലിയ കുട്ടികള്‍ക്ക് 76 ഡോളറും ചെറിയ കുട്ടികള്‍ക്ക് 30.5 ഡോളറുമാണ് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം. ഏകദേശം 510 ഡോളര്‍ മാത്രം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും മാര്‍ത്തയ്ക്ക്…

Read More

ഭർത്താവ് കുളിക്കുന്നില്ല, ഒരാഴ്ച്ച ഒരേ വസ്ത്രം; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

കുളി എന്നത് നിത്യ ജീവിതത്തിൽ ശുചിത്വത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ നമ്മൾ ദിവസവും കുളിക്കാറുമുണ്ട്. ഭർത്താവ് കുളിക്കാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇവരുടെ ഭർത്താവ് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കുളിക്കുന്നത്. അതുകൊണ്ട് തന്നെ വിയപ്പ് നാറ്റം ഉണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. വ്യക്തിപരമായ ശുചിത്വക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഭർത്താവിനെതിരെ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തതെന്ന് യുവതി പറഞ്ഞു. ഭർത്താവ് 5 ദിവസം തുടർച്ചയായി ഒരേ വസ്ത്രം ധരിക്കാറുണ്ടെന്നും അപൂർവ്വമായി മാത്രമാണ് കുളിക്കുന്നതെന്നും അതിനാലാണ് ശരീരവും വസ്ത്രങ്ങളും നിരന്തരം…

Read More

കേന്ദ്ര സർക്കാരിന്റേത് ചിറ്റമ്മനയമെന്ന് മുഖ്യമന്ത്രി; ഫെബ്രുവരി 7 ന് സമരം

ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴിനാണ് ഡൽഹിയിൽ സമരം നടത്തും. എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിന്റെ ഭാഗമാവും. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചു, സംസ്ഥാനത്തിന് അർഹമായ മറ്റു ഫണ്ടുകൾ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണു സമരം നടത്താൻ ഒരുങ്ങുന്നത്. ഫെബ്രുവരി ഏഴിന് ഡൽഹിയിൽ ഒരു പ്രതിഷേധ സമരം നടത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഒരു കാരണം കേന്ദ്ര ബജറ്റാണ്. കർണാടകയ്ക്ക് യാതൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാമതായി വരൾച്ചാ ദുരിതാശ്വാസമായ 4,663 കോടി രൂപ…

Read More

ബെംഗളൂരുവിൽ നിന്നും വടകരയിലേക്ക് സർവീസ്; സമയം, റൂട്ട് തുടങ്ങിയ വിശദാംശങ്ങൾ അറിയാം 

ബെംഗളൂരു: കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികള്‍ ജീവിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും ദിവസവും ബസ് സർവീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ വടകരയില്‍ നിന്നും ബെംഗളൂരുവിലേക്കും തിരികെ ബെംഗളൂരു-വടകര റൂട്ടിലും കെഎസ്‌ആർടിസി ബസ് സവീസ് നടത്തുന്നു. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്,സൂപ്പർ ഫാസ്റ്റ് എന്നിങ്ങനെ രണ്ട് ബസുകളാണ് വടകര-ബെംഗളൂരു-വടകര റൂട്ടില്‍ ഓടുന്നത്. വടകരയില്‍ നിന്നും നാദാപുരം-കല്ലാച്ചി- കുറ്റ്യാടി, തൊട്ടില്‍പ്പാലം റൂട്ടില്‍ മാനന്തവാടി, കാട്ടിക്കുളം, കുട്ട, ഗോണികൊപ്പ, മൈസൂരു വഴിയാണ് ബസ് പോകുക. വടകരയില്‍ നിന്ന് ബെംഗളൂരുവിൽ…

Read More

വിവാഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​ത്തി​ല്‍ ഭേദഗതി വരുത്താൻ അനുമതി 

ബെംഗളൂരു: ഹി​ന്ദു വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ മ​ന്ത്രി​സ​ഭ അ​നു​മ​തി. ഇ​തോ​ടെ വി​വാ​ഹ​ങ്ങ​ള്‍ ഇ​നി ഓ​ണ്‍ലൈ​ന്‍ വ​ഴി എ​ളു​പ്പ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കു​മെ​ന്ന്​ വി​ധാ​ൻ സൗ​ധ​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു​ശേ​ഷം നി​യ​മ​മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ പറഞ്ഞു. സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ ല​ളി​ത​മാ​ക്കാ​നാ​ണി​തെ​ന്ന് മ​ന്ത്രി വ്യക്തമാക്കി. കാ​വേ​രി-2 സോ​ഫ്റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ബാ​പ്പു​ജി സെ​ന്റ​റു​ക​ള്‍ക്കും ഗ്രാ​മ വ​ണ്‍ സെ​ന്റ​റു​ക​ള്‍ക്കും വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടെ​ന്ന് പാ​ട്ടീ​ല്‍ പ​റ​ഞ്ഞു. ആ​ധാ​ര്‍ ആ​ധി​കാ​രി​ക​ത ഉ​പ​യോ​ഗി​ച്ച് വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍…

Read More

ഭക്ഷണത്തിനൊപ്പം മദ്യം കഴിക്കുന്നത് എതിർത്തു; മകനെ അച്ഛൻ കൊലപ്പെടുത്തി

ബെംഗളൂരു : ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യം കഴിക്കുന്നതിനെ എതിർത്ത മകനെ അച്ഛൻ കൊലപ്പെടുത്തി. കനകപുര സ്വദേശി ഗോവിന്ദരാജു(33)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗോവിന്ദരാജുവിന്റെ അച്ഛൻ നാഗരാജു എന്ന വെങ്കട്ടരാജുവിനെ(58) കനകപുര റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് വീട്ടിൽ ചിക്കൻകറിയുണ്ടാക്കിയപ്പോൾ ഇതിനൊപ്പം കഴിക്കാൻ മദ്യം സംഘടിപ്പിക്കാൻ നാഗരാജു ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഗോവിന്ദരാജു എതിർത്തു. ഇതിന്റെപേരിൽ അച്ഛനും മകനും തമ്മിൽ സംഘട്ടനമുണ്ടായതായി പോലീസ് പറഞ്ഞു. തുടർന്ന് നാഗരാജു വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. രാത്രി മടങ്ങിവന്നപ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ ഇയാൾ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത്…

Read More
Click Here to Follow Us