മംഗളൂരു ബാങ്ക് കൊള്ള; പ്രതികൾ പിടിയിൽ 

ബെംഗളൂരു: മംഗളൂരുവില്‍ ബാങ്ക് കൊള്ളയടിച്ച കേസില്‍ പ്രതികള്‍ തമിഴ്നാട്ടിൽ നിന്നും പിടിയിലായി.

അന്തർസംസ്ഥാനമോഷ്ടാക്കളുടെ സംഘമാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ പോലീസിന്റെ പിടിയിലായത്.

മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വ, മണിവണ്ണൻ എന്നീ മൂന്ന് പ്രതികളാണ് പിടിയിലായത്.

ബാക്കിയുള്ള രണ്ട് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

പ്രതികള്‍ അന്തർസംസ്ഥാനമോഷ്ടാക്കളാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാള്‍ പറഞ്ഞു.

മോഷണത്തിനുപയോഗിച്ച ഫിയറ്റ് കാർ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കൂടാതെ ഇവരുടെ കയ്യില്‍ നിന്ന് ഒരു വാളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.

കേസിലെ മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts