ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയുള്ള കോൺഗ്രസിന്റെ ബൃഹദ് റാലി ഇന്ന്

ബെംഗളൂരു: പുതിയ സമരമുഖം തുറന്ന് കോൺഗ്രസ് സംഘടിപ്പിക്കുന്ന ബൃഹദ് റാലി ചൊവ്വാഴ്ച ബെലഗാവിയിൽ.

‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ (ഭരണഘടന)’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുള്ള റാലി ലക്ഷ്യമിടുന്നത് ബി.ജെ.പി.യുടെ നേർക്കുള്ള പോരാട്ടമാണ്.

1924-ൽ മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ ബെലഗാവിയിൽ നടന്ന സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 26-ന് ചേർന്ന വിശാല എ.ഐ.സി.സി. പ്രവർത്തകസമിതിയോഗത്തിൽ ആസൂത്രണംചെയ്ത ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ തുടക്കമായാണ് റാലി നടത്തുന്നത്.

  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

ഗാന്ധിജിയെയും അംബേദ്കറെയും ഭരണഘടനയെയും മുൻനിർത്തി രാജ്യത്താകമാനം, താഴേത്തട്ടിലുൾപ്പെടെ റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ച് പാർട്ടിക്ക് പുതുശക്തി നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.

ബി.ജെ.പി.യുടെ ഹിന്ദുത്വവത്കരണത്തിനെതിരേ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ മൂന്നാംയാത്ര സംഘടിപ്പിക്കാനും തീരുമാനമുണ്ട്. ഒപ്പം, എല്ലാതട്ടിലും പാർട്ടിയുടെ പുനഃസംഘടനയും യാഥാർഥ്യമാക്കും.

ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയുള്ള റാലിക്കാണ് ബെലഗാവിയിൽ ഒരുക്കങ്ങൾ പൂർത്തിയായത്. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി എം.പി. എന്നിവരുൾപ്പെടെ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം
[masterslider id="10"]

Related posts