സംസ്ഥാനത്ത് പൂർണ ഗർഭിണിയായ പശുവിന്റെ ശരീരഭാഗങ്ങൾ മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ 

ബെംഗളൂരു: പൂ‍ർണ ഗർഭിണിയായ പശുവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പരാതി.

പശുവിനെ അറുത്ത ശേഷം മാംസം മുറിച്ചുകൊണ്ടു പോയെന്ന് പരാതിയില്‍ പറയുന്നു.

ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലാണ് സംഭവം.

മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ തലയും കൈകാലുകളും കാട്ടില്‍ നിന്ന് കണ്ടെത്തിയത്.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

തലയും അകിടും ഭ്രൂണവും വേവ്വേറെ മുറിച്ചിരുന്നു.

പൂർണ വളർച്ചയെത്തിയ ഭ്രൂണം ശരീരത്തില്‍ നിന്നും വേർപ്പെടുത്തിയ നിലയിലായിരുന്നു.

പശുവിന്റെ ഉടമ കൃഷ്ണ ആചാരിയുടെ പരാതിയില്‍ ഹൊന്നാവർ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ശിവമോഗ ജില്ലയിലെ ഭദ്രാവതി നദിക്കരയില്‍ നിന്ന് വൻ തോതില്‍ പശുവിന്റെ മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts