സൗജന്യ ഫോൺ നൽകി പുതിയ തട്ടിപ്പ്; കോടികൾ നഷ്ടപ്പെട്ടതായി പരാതി

CYBER ONLINE CRIME

ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി തട്ടിപ്പിന് പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ് കളത്തിലിറങ്ങുന്നു.

ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച്‌ സൗജന്യ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുന്നതാണ് ഈ സംഘത്തിന്റെ രീതി.

സൗജന്യ മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലെറ്റ് സമ്മാനമായി നല്‍കി ബാങ്ക് വിശദാംശങ്ങളെല്ലാം ഇവര്‍ ചോര്‍ത്തിയെടുക്കുന്നു.

ഫോണില്‍ സിം കാര്‍ഡ് ഇടുമ്പോള്‍ എല്ലാ ബാങ്കിങ് വിശദാംശങ്ങളും ഒടിപികളും തട്ടിപ്പ് സംഘത്തിന് ലഭിക്കും.

  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി

ഇത്തരത്തില്‍ ഐടി ജീവനക്കാരന് 2.8 കോടി രൂപ നഷ്ടപ്പെട്ടതായി ബെംഗളൂരു പോലീസില്‍ പരാതി ലഭിച്ചു.

സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തിയ ആള്‍ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ പറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായിട്ടുണ്ടെന്നും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമുണ്ടെന്നും പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈമാറുകയായിരുന്നു.

ക്ലോണിങ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് സിം കാര്‍ഡ് ഇട്ടതോടെ ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങളോ ഇമെയിലുകളോ ഈ ഡിവൈസില്‍ ലഭിക്കില്ല.

  സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം: 55 സിറ്റിങ് എംഎൽഎമാർ വീണ്ടും ജനവിധി തേടും; മുഴുവൻ പട്ടികയറിയാൻ വായിക്കാം

തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
[masterslider id="10"]

Related posts

Click Here to Follow Us