ട്രാഫിക് പോലീസ് സ്‌പെഷ്യൽ ഡ്രൈവ്; ബെംഗളൂരുവിൽ 149 പ്രായപൂർത്തിയാകാത്ത കുട്ടി റൈഡർമാർ പിടിയിൽ

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ ട്രാഫിക് പോലീസ് വെള്ളിയാഴ്ച സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ പ്രായപൂർത്തിയാകാത്ത റൈഡർമാർക്കെതിരെ 149 കേസുകൾ രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം വിദ്യാർത്ഥികളും രക്ഷിതാക്കളും അപകടകരമായ ഡ്രൈവിംഗും ട്രാഫിക് നിയമലംഘനങ്ങളും നടത്തുന്ന സംഭവങ്ങളുടെ വർദ്ധനവ് കണ്ടെത്തിയതോടെയാണ് 13 സ്റ്റേഷനുകളിൽ ഉടനീളം ട്രാഫിക് പോലീസ് അപകടങ്ങളും പരിക്കുകളും തടയാനാൻ ഈ ഡ്രൈവ് ആരംഭിച്ചത്. അവർ മൊത്തം 1,145 വാഹനങ്ങൾ പരിശോധിച്ചതിൽ 149 പേർ പ്രായപൂർത്തിയാകാത്തവരും, റോഡിന്റെ തെറ്റായ വശം ഓടിക്കുക, ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുക തുടങ്ങി വിവിധ ഗതാഗത…

Read More

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കർണാടക സ്വദേശി അറസ്റ്റിൽ

മാനന്തവാടി: ആശുപത്രിയില്‍ നിന്ന് പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സംഭവത്തില്‍ കർണാടക സ്വദേശി അറസ്റ്റില്‍. കുട്ട കെ. ബേഡക മത്തിക്കാട് എസ്റ്റേറ്റിലെ മണിവണ്ണനെ(21)യാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബന്ധുവിനു കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയുമായി മണിവണ്ണൻ പരിചയപ്പെടുന്നത്. തുടർന്ന് ആശുപത്രിക്ക് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിയുന്നത്. മണി എന്ന പേരല്ലാതെ പീഡിപ്പിച്ചയാളെപ്പറ്റി മറ്റൊന്നും…

Read More

മലയാളം മിഷൻ, കർണാടക ചാപ്റ്റർ; അധ്യാപക പരിശീലനം നാളെ 

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ 2024ലെ ആദ്യത്തെ കണിക്കൊന്ന/ആമ്പൽ അധ്യാപക പരിശീലനം “ഋതു” ജനുവരി 21, 2024 ഞായറാഴ്ച, കേരളസമാജം ദൂരവാണിനഗറിന്റെ സഹായസഹകരണങ്ങളോടെ എൻ. ആർ. ഐ. ലേ ഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ച് നടക്കും. കേരളസമാജം ദൂരവാണി നഗർ പ്രസിഡന്റ് മുരളീധരൻ നായർ , ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളായ ദാമോദരൻ കെ (കർണാടക ചാപ്റ്റർ പ്രസിഡൻറ്), ഹിത വേണുഗോപാൽ (കർണാടക ചാപ്റ്റർ സെക്രട്ടറി), ടോമി ആലുങ്ങൽ (കർണാടക ചാപ്റ്റർ കൺവീനർ ) എന്നിവരുടെ…

Read More

പാർക്കിൽ എത്തിയ നഴ്സിങ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തില്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കദ്രി പാർക്കില്‍ നഴ്സിങ് വിദ്യാർഥികളുടെ മതം ചോദിച്ച്‌ അക്രമിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ കെ. നിഥിൻ(18), യു.വി. ഹർഷ(18) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉണ്ടായിരുന്ന 17കാരനെതിരെ കേസെടുത്തു. നഗരത്തിലെ നഴ്സിങ് കോളജ് വിദ്യാർഥിനി അഞ്ജന(20), മറ്റൊരു നഴ്സിങ് കോളജ് വിദ്യാർഥിയും സുഹൃത്തുമായ അഖിലിനൊപ്പം (20) വെള്ളിയാഴ്ച വൈകുന്നേരം പാർക്കില്‍ എത്തിയപ്പോഴാണ് അക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും വളഞ്ഞ മൂന്നംഗ സംഘം മതം ചോദിച്ച ശേഷം അഖിലിനെ മർദിക്കുകയായിരുന്നു.…

Read More

ബിഗ് ബോസ് സീസൺ 6 ഉടൻ!!! ബീന ആന്റണി മുതൽ ഹണി റോസ് വരെ പ്രെഡിക്ഷൻ ലിസ്റ്റിൽ… അറിയാം ആരൊക്കെയെന്ന്

ഏറെ ആരാധകരുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് സീസണ്‍ ആറിന് തിരശ്ശീല ഉയരാൻ ഇനി അധിക ദിവസങ്ങളില്ല. ആരായിരിക്കും ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികള്‍ എന്ന് പ്രവചിക്കുന്ന തിരക്കിലാണ് ഷോയുടെ ആരാധകരും സോഷ്യല്‍ മീഡിയയും. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന പ്രെഡിക്ഷൻ ലിസ്റ്റില്‍ നടി ഹണി റോസ്,ബീന ആന്റണി മുതല്‍ ശാലു പേയാട് വരെയുണ്ട്. ഹണി റോസ്, ബാല, നടി ദീപ തോമസ്, സോഷ്യല്‍ മീഡിയ താരം അമല ഷാജി, നടി ബീന ആന്റണി, രേഖ രതീഷ്, സീക്രട്ട്…

Read More

സാനിയ നേരത്തെ തന്നെ ഖുല നടപടികൾ പ്രകാരം വിവാഹമോചനം നേടിയിരുന്നതായി പിതാവ്

ഹൈദരാബാദ്: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിലൂടെ ഭാര്യക്ക് ലഭിക്കേണ്ട പരിപാലനം പോലുള്ള കാര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് ഖുല അനുമതിയുണ്ടെന്നാണ് ഇസ്ലാം നിയമം. സാനിയ വിവാഹമോചനം നേടിയതായി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. വിവാഹമോചനം തേടയിതിന് പിന്നാലെ, പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചതായി ഷുഹൈബ് മാലിക്ക് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഷുഹൈബ്-…

Read More

നടൻ പ്രഭാസ് വീണ്ടും ആശുപത്രിയിൽ

നടൻ പ്രഭാസിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കാല്‍മൂട്ട് വേദന കടുത്തതോടയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രഭാസിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവരം. കാല്‍മുട്ട് വേദനയെ തുടർന്ന് ഏതാനും നാളുകളായി താരം ചികിത്സയിലായിരുന്നു. അടുത്തിടെ സർജറിക്കും വിധേയനായി. എന്നാല്‍ വേദനക്ക് ശമനമില്ലാത്തതിനാല്‍ താരം വീണ്ടും ചികിത്സ തേടിയതെന്നാണ് വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം താരത്തിന് രോഗശാന്തി നേർന്നുകെണ്ട് ആരധകരും രംഗത്തെത്തിയിട്ടുണ്ട്.

Read More

സംസ്ഥാനത്ത് 28 ലോക് സഭാ സീറ്റുകളിൽ 25 ലും കോൺഗ്രസ്‌ വിജയ്ക്കും; ഡികെ ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളില്‍ 25-ലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച്‌ മത്സരിച്ചിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസും കോണ്‍ഗ്രസും ഓരോ ലോക്സഭാ സീറ്റ് വീതമാണ് നേടിയത് അദ്ദേഹം പറഞ്ഞു. ജനുവരി 22-ന് അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ അനുവദിക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. മതത്തിന് രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന്…

Read More

ഇലക്ട്രിസിറ്റി ബിൽ ഇനി സ്പോട്ടിൽ അടയ്ക്കാം; മീറ്റർ റീഡർമാർ വീട്ടിൽ എത്തുക സ്വൈപ്പിങ് മെഷീനുമായി 

തിരുവനന്തപുരം: കെ.എസ്.ഇ.ബി. മീറ്റർ റീഡർമാർ മുഖേന ഇനി വൈദ്യുതിബില്ലും വീട്ടില്‍ തന്നെ അടയ്ക്കാം. മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കും. പണം സ്വീകരിക്കുന്നതില്‍ സമഗ്രമാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. മീറ്റർ റീഡർമാർ റീഡിങ് എടുക്കാൻ സ്വൈപ്പിങ് മെഷീനുകളുമായാവും വീട്ടില്‍ വരിക. അപ്പോള്‍ത്തന്നെ വിവിധതരത്തിലുള്ള കാർഡുകള്‍ ഉപയോഗിച്ച്‌ പണം അടയ്ക്കാം. രണ്ടുവർഷമായി ഓണ്‍ലൈനില്‍ വൈദ്യുതി ബില്ലടയ്ക്കുന്നതിന് ബോർഡ് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഓണ്‍ലൈനായാണ് ഇപ്പോള്‍ പണം അടയ്ക്കുന്നത്. ശേഷിക്കുന്നവരെകൂടി ഓണ്‍ലൈനിലാക്കുക എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈനില്‍ പണം അടച്ചാല്‍ ബോർഡിന്റെ ഖജനാവിലേക്ക് ഉടനടി പണം…

Read More

ബെംഗളൂരുവിലെ സലൂണിൽ കയറിയ യുവാവിനെ റേസർ ഉപയോഗിച്ച് മാരകമായി ആക്രമിച്ച് ഒരു സംഘം യുവാക്കൾ

ബെംഗളൂരു: തലസ്ഥാനത്ത് ആക്രമണവും കവർച്ചയും കൊലപാതകവും അനുദിനം വർധിക്കുന്നു. ജഗ്ജീവൻറാം നഗർ പോലീസ് ക്കുകയായിരുന്നു. ജെജെനഗറിലെ ഷാഹിദ് അഹമ്മദ് എന്ന യുവാവാണ് കുത്തേറ്റത്. തബ്രെജ് നദീം, ഗുഡ്ഡു, വഹീം, റഹീൽ റയാൻ, റോഷൻ, സലിം എന്നിവരാണ് ഒളിവിലുള്ള പ്രതികൾ. ഷാഹിദ് അഹമ്മദും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷം രൂക്ഷമായപ്പോൾ അഞ്ച് പ്രതികൾ ഷാഹിദ് അഹമ്മദിനെ മർദിച്ചു. പരിഭ്രാന്തനായ ഷാഹിദ് അഹമ്മദ് തൊട്ടടുത്തുള്ള സലൂൺ കടയിൽ കയറി പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതികൾ സലൂൺ കടയ്ക്കുള്ളിൽ ഇയാളെ പിന്തുടരുർന്ന് കയറുകയും റേസർ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.…

Read More