മലയാളം മിഷൻ, കർണാടക ചാപ്റ്റർ; അധ്യാപക പരിശീലനം നാളെ 

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ 2024ലെ ആദ്യത്തെ കണിക്കൊന്ന/ആമ്പൽ അധ്യാപക പരിശീലനം “ഋതു” ജനുവരി 21, 2024 ഞായറാഴ്ച, കേരളസമാജം ദൂരവാണിനഗറിന്റെ സഹായസഹകരണങ്ങളോടെ എൻ. ആർ. ഐ. ലേ ഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ച് നടക്കും.

കേരളസമാജം ദൂരവാണി നഗർ പ്രസിഡന്റ് മുരളീധരൻ നായർ , ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളായ ദാമോദരൻ കെ (കർണാടക ചാപ്റ്റർ പ്രസിഡൻറ്), ഹിത വേണുഗോപാൽ (കർണാടക ചാപ്റ്റർ സെക്രട്ടറി), ടോമി ആലുങ്ങൽ (കർണാടക ചാപ്റ്റർ കൺവീനർ ) എന്നിവരുടെ നേതൃത്വത്തിൽ വിളക്ക് തെളിയിച്ചു പരിശീലനം ആരംഭിക്കും.

  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു

കർണാടക ചാപ്റ്ററിന്റെ വിവിധ മേഘലയിൽ നിന്നുമുള്ള എഴുപതോളം കണിക്കൊന്ന, ആമ്പൽ അധ്യാപിക അധ്യാപകൻമാർക്കാണു പരിശീലനം നൽകുന്നത്.

വിദഗ്ദ്ധ പരിശീലനം നേടിയ അധ്യാപകരായ ദാമോദരൻ കെ , മീര നാരായണൻ, ഹിത വേണുഗോപാൽ, ടോമി ആലുങ്ങൽ, ത്രേസ്യാമ്മ സി എ, ഗീത ശശികുമാർ, ബിന്ദു ഗോപാലകൃഷ്ണൻ , പ്രദീപ് എം പി എന്നിവരാണ് പരിശീലനം നൽകുന്നത്.

ഈസ്റ്റ് സോൺ കോഓർഡിനേറ്റർ അനൂപ് കുറ്റ്യേരിമ്മൽ, അധ്യാപകരായ പ്രശാന്ത് ടി സ്, സജി വർഗീസ് , ശ്രീകുമാർ സ് , കാർത്തിക് , അബീഷ് വാഴാനി , നിജിൽ ശ്രീധരൻ , സ്വരൂപ് ബാലകൃഷ്ണൻ, സുനിൽ നമ്പ്യാർ, സവിൻ വാസുദേവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

പുതിയ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിക്കാൻ താല്പര്യമുള്ള സംഘടനകളും കൂട്ടായ്മകളും ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. നമ്പറുകൾ : 9739200919, 9731612329

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
[masterslider id="10"]

Related posts

Click Here to Follow Us