14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കർണാടക സ്വദേശി അറസ്റ്റിൽ

മാനന്തവാടി: ആശുപത്രിയില്‍ നിന്ന് പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സംഭവത്തില്‍ കർണാടക സ്വദേശി അറസ്റ്റില്‍.

കുട്ട കെ. ബേഡക മത്തിക്കാട് എസ്റ്റേറ്റിലെ മണിവണ്ണനെ(21)യാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.

ഭാര്യയുടെ പ്രസവത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബന്ധുവിനു കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയുമായി മണിവണ്ണൻ പരിചയപ്പെടുന്നത്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

തുടർന്ന് ആശുപത്രിക്ക് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിയുന്നത്.

മണി എന്ന പേരല്ലാതെ പീഡിപ്പിച്ചയാളെപ്പറ്റി മറ്റൊന്നും കുട്ടിക്ക് അറിയില്ലായിരുന്നു.

ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് മണിവണ്ണനെ കസ്റ്റഡിയിലെടുത്തത്.

പോക്സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

മണിവണ്ണനെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts