ബെംഗളൂരു : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ വിജയവാഡയിലെ സ്വരാജ് മൈതാനത്ത് അനാച്ഛാദനം ചെയ്തു. ഡോ. ബി.ആർ. അംബേദ്കറിന്റെ 206 അടി ഉയരമുള്ള പ്രതിമ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് അനാച്ഛാദനം ചെയ്തത്. ‘സാമൂഹികനീതിയുടെ പ്രതിമ’എന്ന് അറിയപ്പെടുന്ന ഇതിന് പാദത്തിൽനിന്ന് 125 അടി ഉയരമുണ്ട്. 81 അടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിച്ചത്. 8.18 ഏക്കർ സ്ഥലത്ത് 400 കോടി രൂപ ചെലവിൽ നടക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പ്രതിമ നിർമിച്ചത്. ‘ദളിതരും ന്യൂനപക്ഷങ്ങളും വനിതകളും പിന്നാക്ക സമുദായക്കാരും പല ദശാബ്ദങ്ങളായി കൈവരിച്ച…
Read MoreMonth: January 2024
നടി ഷക്കീലയ്ക്ക് മർദ്ദനം; മകൾക്കും ബന്ധുക്കൾക്കുമെതിരെ പരാതി
നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഷക്കീലയുടെ വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പരാതി. തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വളര്‍ത്തുമകള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ നടി ആരോപിക്കുന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റ് അഭിഭാഷക ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വളര്‍ത്തുമകള്‍ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേര്‍ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
Read Moreകോടികൾ വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ
ബെംഗളൂരു : 26 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയ സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡൽഹിയിലേക്ക് പോകാനെത്തിയ ഇവർ പിടിയിലായത്. ബാഗിനുള്ളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. 2.56 കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റിൽ കെനിയയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈയിലെത്തിയ യുവതി കഴിഞ്ഞ 13-നാണ് ബെംഗളൂരുവിലെത്തിയത്. എവിടെ നിന്നാണ് കൊക്കെയ്ൻ കിട്ടിയതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്. ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. രണ്ടുമാസത്തിനിടെ വലിയ…
Read Moreബംഗളുരുവിൽ രാമക്ഷേത്ര മാതൃകയ്ക്കും ചെറു വിഗ്രഹങ്ങൾക്കും ആവശ്യക്കാർ കൂടി
ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്രം പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കേ രാമക്ഷേത്രത്തിന്റെ മാതൃകയ്ക്കും രാമായണ പുസ്തകങ്ങൾക്കും ആവശ്യക്കാർ വർധിച്ചു. ഓൺലൈനായും നേരിട്ട് കടകളിൽനിന്ന് നിരവധി പേരാണ് ഇവ വാങ്ങുന്നത്. 500 രൂപ മുതലുള്ള രാമമന്ദിരങ്ങളുടെ മാതൃകകൾ വിപണിയിൽ ലഭ്യമാണ്. ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നിങ്ങനെയെഴുതിയ കൊടികൾക്കും കുങ്കുമ ഷാളുകൾക്കും ആവശ്യക്കാർ കൂടുതലുണ്ട്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ ചെറുവിഗ്രഹങ്ങളും വിപണിയിൽ ലഭ്യമാണ്. ബുക്ക് സ്റ്റാളുകളിൽനിന്ന് രാമായണത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ആളുകൾ ഇപ്പോൾ കൂടുതലായി വാങ്ങുന്നുണ്ടെന്ന് ചർച്ച് സ്ട്രീറ്റിലെ കച്ചവടക്കാർ പറഞ്ഞു. നഗരത്തിലെ കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളിലാണ്…
Read Moreനാളെ നഗരത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാൻ പോലീസിന് നോട്ടീസ്: മുഖ്യമന്ത്രി
ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന പരിപാടി ജനുവരി 22ന് നടക്കും. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനും പൊലീസിന് കർശന നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്, ചില കുബുദ്ധികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് നിരപരാധികളെ പ്രേരിപ്പിക്കുന്നത് ഇതിനകം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ കേട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഒരു കാരണവശാലും ആരും നിയമം കൈയിലെടുക്കാൻ പാടില്ലന്നും അദ്ദേഹം സൂചിപ്പിച്ചു.…
Read Moreസെക്‌സുമായി ബന്ധപ്പെട്ട് 2023ല്‍ ഏറ്റവുമധികം ഗൂഗിളിൽ സെര്‍ച്ച് ചെയ്ത ചോദ്യങ്ങള്‍ അറിയാണോ? വായിക്കാം ഗൂഗിൾ പുറത്തുവിട്ട പട്ടിക
എന്തു സംശയം തോന്നിയാലും ഉടന്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നതാണ് ഇന്നത്തെ രീതി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ ചോദിച്ച ചില സംശയങ്ങള്‍ കണ്ടാല്‍ പലപ്പോഴും ചിരി വരാറുണ്ട്. ഓരോ കൊല്ലവും വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത പ്രമുഖ പേരുകള്‍ അടക്കമുള്ളവയുടെ ലിസ്റ്റ് ഗൂഗിള്‍ പുറത്തുവിടാറുണ്ട്. 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. What is the speed bump position? ഈ ചോദ്യമാണ് 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ ഗൂഗിളില്‍…
Read Moreറസിഡൻഷ്യൽ സ്കൂളിൽ വൻ തീപിടിത്തം; നഴ്‌സറി, പ്രൈമറി ക്ലാസുകളിലെ13 വിദ്യാർഥികൾ മരിച്ചു
റസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ ഹോസ്റ്റലിലെ 13 വിദ്യാർഥികൾ മരിച്ചു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ കൊച്ചുകുട്ടികൾ പഠിക്കുന്ന ഈ റസിഡൻഷ്യൽ സ്‌കൂളിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഹെനാൻ പ്രവിശ്യയിലെ യാൻഷാൻപു വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഡോർമിറ്ററി മുറിയിൽ ഏകദേശം 30 വിദ്യാർത്ഥികൾ താമസിച്ചിരുന്നതായി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. ബാക്കിയുള്ള 16 വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. നഴ്‌സറി, പ്രൈമറി ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളാണിത്. ഈ കേസിൽ നന്യാങ് നഗരത്തിനടുത്തുള്ള ഒരു സ്കൂളിന്റെ മാനേജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം…
Read Moreദളിതർക്ക് ഭക്ഷണം നൽകാൻ വിസമ്മതിച്ച ഹോട്ടലുടമ അറസ്റ്റിൽ
ബെംഗളൂരു : കർണാടകത്തിലെ ഗ്രാമങ്ങളിൽ ജാതിവിവേചനത്തിന് തെളിവായി ഒരു സംഭവംകൂടി പുറത്തുവന്നു. ബല്ലാരി ജില്ലയിലെ കുരുഗോഡു താലൂക്കിലുള്ള ഗുത്തിഗനൂർ ഗ്രാമത്തിൽ ദളിത് യുവാക്കൾക്ക് ഭക്ഷണം നിഷേധിച്ചതിന് ഹോട്ടലുടമയുൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ നടത്തുന്ന നാഗവേണിയും ബന്ധു വീരഭദ്രപ്പയുമാണ് അറസ്റ്റിലായത്. ദളിതർക്ക് ഭക്ഷണംവിളമ്പില്ലെന്ന് പറഞ്ഞത് ചോദ്യംചെയ്തപ്പോൾ ശാരീരികമായി കൈയേറ്റം ചെയ്തതായി കാണിച്ച് മഹേഷ്(27) നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് കുരുഗോഡു എസ്.ഐ. എം. സുപ്രീത് പറഞ്ഞു. ആഴ്ചകൾക്കുമുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. യുവാക്കളും ഹോട്ടലുടമയും തമ്മിൽ നടന്ന വാക്കേറ്റത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി…
Read Moreരാമക്ഷേത്രപ്രതിഷ്ഠ; സംസ്ഥാനത്ത് നാളെ അവധി നൽകുമോ ? എന്നതിനെ സംബന്ധിച്ച് പറഞ്ഞ് മുഖ്യമന്ത്രി സിദ്ധാരമയ്യ; വായിക്കാം
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന നാളെ സംസ്ഥാനത്ത് പൊതുഅവധി നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരമയ്യ. അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരി നൽകിയ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം താൻ അയോധ്യയിലേക്ക് പോകുമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ അവധി നൽകണമോ എന്നത് തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി സിദ്ധാരമയ്
Read Moreനഗരസഭയുടെ ലോറി ബൈക്കിലിടിച്ച് പാലക്കാട് സ്വദേശിയായ മലയാളി മരിച്ചു
ബെംഗളൂരു : നഗരസഭയുടെ ലോറി ബൈക്കിലിടിച്ച് പാലക്കാട് സ്വദേശി ബെംഗളൂരുവിൽ മരിച്ചു. വിവേക്‌നഗർ വണ്ണാർപേട്ട് നഞ്ചപ്പഗാർഡിലെ പാലക്കാട് അതിരമ്പുഴ വീട്ടിൽ എ.പി. ജോർജ് (63) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. വണ്ണാർപേട്ടിൽനിന്ന് രായസാന്ദ്രയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എച്ച്.എസ്.ആർ. ലേഔട്ടിലായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡുനൽകുന്നതിനിടെ എതിരേ വന്ന ലോറിയിടിച്ച് ബൈക്കിൽനിന്ന് ജോർജ് റോഡിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: ലിസി. മക്കൾ: ജെസ്‌ലി, ടിന്റോ , ജിൻസി.
Read More