കോടികൾ വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ

ബെംഗളൂരു :  26 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയ സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡൽഹിയിലേക്ക് പോകാനെത്തിയ ഇവർ പിടിയിലായത്.

ബാഗിനുള്ളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ.

2.56 കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

ഓഗസ്റ്റിൽ കെനിയയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈയിലെത്തിയ യുവതി കഴിഞ്ഞ 13-നാണ് ബെംഗളൂരുവിലെത്തിയത്.

എവിടെ നിന്നാണ് കൊക്കെയ്ൻ കിട്ടിയതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്.

ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും.

രണ്ടുമാസത്തിനിടെ വലിയ അളവിൽ കൊക്കെയ്ൻ പിടികൂടിയ രണ്ടാമത്തെ സംഭവമാണിത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts