ബംഗളുരുവിൽ രാമക്ഷേത്ര മാതൃകയ്ക്കും ചെറു വിഗ്രഹങ്ങൾക്കും ആവശ്യക്കാർ കൂടി

ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്രം പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കേ രാമക്ഷേത്രത്തിന്റെ മാതൃകയ്ക്കും രാമായണ പുസ്തകങ്ങൾക്കും ആവശ്യക്കാർ വർധിച്ചു.

ഓൺലൈനായും നേരിട്ട് കടകളിൽനിന്ന്‌ നിരവധി പേരാണ് ഇവ വാങ്ങുന്നത്. 500 രൂപ മുതലുള്ള രാമമന്ദിരങ്ങളുടെ മാതൃകകൾ വിപണിയിൽ ലഭ്യമാണ്.

ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നിങ്ങനെയെഴുതിയ കൊടികൾക്കും കുങ്കുമ ഷാളുകൾക്കും ആവശ്യക്കാർ കൂടുതലുണ്ട്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ ചെറുവിഗ്രഹങ്ങളും വിപണിയിൽ ലഭ്യമാണ്. ബുക്ക് സ്റ്റാളുകളിൽനിന്ന് രാമായണത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ആളുകൾ ഇപ്പോൾ കൂടുതലായി വാങ്ങുന്നുണ്ടെന്ന് ചർച്ച് സ്ട്രീറ്റിലെ കച്ചവടക്കാർ പറഞ്ഞു.

നഗരത്തിലെ കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളിലാണ് ചെറുവിഗ്രഹങ്ങളും മാതൃകകളും ഉള്ളത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് നഗരവും ഒരുക്കത്തിലാണ്.

പ്രതിഷ്ഠാദിനത്തിൽ ബെംഗളൂരുവിലെ ചില സ്കൂളുകൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്‌കൂളുകൾ പ്രതിഷ്ഠാച്ചടങ്ങിന്റെ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts