സംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി സമയം എ​ട്ട് മ​ണി​ക്കൂ​റാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സംസ്ഥാനത്തെ ഫാ​ക്ട​റി​ക​ളി​ലെ ജോ​ലി സ​മ​യം 12 മ​ണി​ക്കൂ​ർ എ​ന്ന​തി​ൽ​നി​ന്ന് എ​ട്ട് മ​ണി​ക്കൂ​റാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച സം​യു​ക്ത ഹോ​രാ​ട്ട ക​ർ​ണാ​ട​ക പ്ര​തി​നി​ധി സം​ഘ​ത്തി​നാ​ണ് ഉ​റ​പ്പു​ന​ൽ​കി​യ​ത്. ദ​ലി​ത്- തൊ​ഴി​ലാ​ളി-​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പൊ​രു​തു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് സം​യു​ക്ത ഹോ​രാ​ട്ട ക​ർ​ണാ​ട​ക. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ഫാ​ക്ട​റീ​സ് (ക​ർ​ണാ​ട​ക ഭേ​ദ​ഗ​തി) ബി​ൽ നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ​ത്. ഇ​തു​പ്ര​കാ​രം, ഫാ​ക്ട​റി​ക​ളി​ലെ ഷി​ഫ്റ്റ് എ​ട്ടു മ​ണി​ക്കൂ​റി​ൽ​ നി​ന്ന് 12 മ​ണി​ക്കൂ​റാ​യി ഉ​യ​ർ​ത്തി. എ​ന്നാ​ൽ ആ​ഴ്ച​യി​ൽ ജോ​ലി സ​മ​യം 48 മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്നും ബി​ല്ലി​ൽ നി​ഷ്‍ക​ർ​ഷി​ച്ചി​രു​ന്നു.…

Read More

രാംലല്ല വിഗ്രഹം കൊത്തിയെടുക്കാൻ കൃഷ്ണശില കല്ല് നൽകിയ കർഷകന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി 

ബെംഗളൂരു: അയോധ്യയിലെ രാംലല്ല വിഗ്രഹം കൊത്തിയെടുക്കാന്‍ കൃഷ്ണശില കല്ല് നല്‍കിയ കര്‍ഷകന്‍ രാംദാസിന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി. അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നിര്‍മിച്ച കൃഷ്ണശില കല്ല് ഇവിടെ നിന്ന് നല്‍കിയതില്‍ നാട്ടുകാര്‍ ആകെ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ 2.14 ഏക്കര്‍ ഭൂമിയിലെ പാറകള്‍ കൃഷിക്കായി വെട്ടിത്തെളിച്ചോള്‍ കുഴിച്ചെടുത്ത കൃഷ്ണശിലകല്ലുകള്‍ കണ്ടപ്പോള്‍ അവ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തിന് അനുയോജ്യമായതായിരുന്നു. ശില്‍പി അരുണ്‍ യോഗിരാജ് അവയിലൊന്ന് തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. അയോധ്യയിലേക്ക് കല്ല് കൊണ്ടുപോയ തന്റെ ഭൂമിയില്‍ രാമക്ഷേത്രം ഉയരണമെന്ന്…

Read More

സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6133 സാംപിളുകൾ പരിശോധിച്ചപ്പോഴാണിത്. 1.71 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 483 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 26 പേർക്കും റായ്ച്ചൂരിൽ 10 പേർക്കും മൈസൂരുവിൽ ഒമ്പതുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More

ഷൊയ്ബിന്റെത് മൂന്നാം വിവാഹം; സാനിയയുമായുള്ള വിവാഹ മോചനത്തിന്റെ കാരണങ്ങൾ പുറത്ത്

ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ ഷൊയ്ബിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്തിട്ടാണ് സാനിയ വിവാഹമോചനത്തിന് തയാറായതെന്നാണ് പാക് മാധ്യമങ്ങളില്‍ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ഷൊയ്ബിന്‍റെ മൂന്നാം വിവാഹത്തിന് കുടുംബം പോലും എതിരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാനിയയുമായുളള വിവാഹ മോചനത്തെ ഷൊയ്ബിന്‍റെ സഹോദരിമാര്‍ എതിര്‍ത്തിരുന്നുവെന്നും സന ജാവേദുമായുള്ള ഷൊയ്ബിന്‍റെ വിവാഹത്തില്‍ സഹോദരിമാര്‍ അടക്കം കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്നും ദ്…

Read More

206 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്തു

ബെംഗളൂരു : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ വിജയവാഡയിലെ സ്വരാജ് മൈതാനത്ത് അനാച്ഛാദനം ചെയ്തു. ഡോ. ബി.ആർ. അംബേദ്കറിന്റെ 206 അടി ഉയരമുള്ള പ്രതിമ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് അനാച്ഛാദനം ചെയ്തത്. ‘സാമൂഹികനീതിയുടെ പ്രതിമ’എന്ന് അറിയപ്പെടുന്ന ഇതിന് പാദത്തിൽനിന്ന് 125 അടി ഉയരമുണ്ട്. 81 അടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിച്ചത്. 8.18 ഏക്കർ സ്ഥലത്ത് 400 കോടി രൂപ ചെലവിൽ നടക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പ്രതിമ നിർമിച്ചത്. ‘ദളിതരും ന്യൂനപക്ഷങ്ങളും വനിതകളും പിന്നാക്ക സമുദായക്കാരും പല ദശാബ്ദങ്ങളായി കൈവരിച്ച…

Read More

നടി ഷക്കീലയ്ക്ക് മർദ്ദനം; മകൾക്കും ബന്ധുക്കൾക്കുമെതിരെ പരാതി

നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഷക്കീലയുടെ വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പരാതി. തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വളര്‍ത്തുമകള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ നടി ആരോപിക്കുന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റ് അഭിഭാഷക ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വളര്‍ത്തുമകള്‍ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേര്‍ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Read More

കോടികൾ വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ

ബെംഗളൂരു :  26 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയ സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡൽഹിയിലേക്ക് പോകാനെത്തിയ ഇവർ പിടിയിലായത്. ബാഗിനുള്ളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. 2.56 കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റിൽ കെനിയയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈയിലെത്തിയ യുവതി കഴിഞ്ഞ 13-നാണ് ബെംഗളൂരുവിലെത്തിയത്. എവിടെ നിന്നാണ് കൊക്കെയ്ൻ കിട്ടിയതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്. ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. രണ്ടുമാസത്തിനിടെ വലിയ…

Read More

ബംഗളുരുവിൽ രാമക്ഷേത്ര മാതൃകയ്ക്കും ചെറു വിഗ്രഹങ്ങൾക്കും ആവശ്യക്കാർ കൂടി

ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്രം പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കേ രാമക്ഷേത്രത്തിന്റെ മാതൃകയ്ക്കും രാമായണ പുസ്തകങ്ങൾക്കും ആവശ്യക്കാർ വർധിച്ചു. ഓൺലൈനായും നേരിട്ട് കടകളിൽനിന്ന്‌ നിരവധി പേരാണ് ഇവ വാങ്ങുന്നത്. 500 രൂപ മുതലുള്ള രാമമന്ദിരങ്ങളുടെ മാതൃകകൾ വിപണിയിൽ ലഭ്യമാണ്. ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നിങ്ങനെയെഴുതിയ കൊടികൾക്കും കുങ്കുമ ഷാളുകൾക്കും ആവശ്യക്കാർ കൂടുതലുണ്ട്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ ചെറുവിഗ്രഹങ്ങളും വിപണിയിൽ ലഭ്യമാണ്. ബുക്ക് സ്റ്റാളുകളിൽനിന്ന് രാമായണത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ആളുകൾ ഇപ്പോൾ കൂടുതലായി വാങ്ങുന്നുണ്ടെന്ന് ചർച്ച് സ്ട്രീറ്റിലെ കച്ചവടക്കാർ പറഞ്ഞു. നഗരത്തിലെ കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളിലാണ്…

Read More

നാളെ നഗരത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാൻ പോലീസിന് നോട്ടീസ്: മുഖ്യമന്ത്രി

ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന പരിപാടി ജനുവരി 22ന് നടക്കും. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനും പൊലീസിന് കർശന നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്, ചില കുബുദ്ധികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് നിരപരാധികളെ പ്രേരിപ്പിക്കുന്നത് ഇതിനകം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ കേട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഒരു കാരണവശാലും ആരും നിയമം കൈയിലെടുക്കാൻ പാടില്ലന്നും അദ്ദേഹം സൂചിപ്പിച്ചു.…

Read More

സെക്‌സുമായി ബന്ധപ്പെട്ട് 2023ല്‍ ഏറ്റവുമധികം ഗൂഗിളിൽ സെര്‍ച്ച് ചെയ്ത ചോദ്യങ്ങള്‍ അറിയാണോ? വായിക്കാം ഗൂഗിൾ പുറത്തുവിട്ട പട്ടിക

എന്തു സംശയം തോന്നിയാലും ഉടന്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നതാണ് ഇന്നത്തെ രീതി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ ചോദിച്ച ചില സംശയങ്ങള്‍ കണ്ടാല്‍ പലപ്പോഴും ചിരി വരാറുണ്ട്. ഓരോ കൊല്ലവും വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത പ്രമുഖ പേരുകള്‍ അടക്കമുള്ളവയുടെ ലിസ്റ്റ് ഗൂഗിള്‍ പുറത്തുവിടാറുണ്ട്. 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. What is the speed bump position? ഈ ചോദ്യമാണ് 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ ഗൂഗിളില്‍…

Read More
Click Here to Follow Us