നടി ഷക്കീലയ്ക്ക് മർദ്ദനം; മകൾക്കും ബന്ധുക്കൾക്കുമെതിരെ പരാതി

നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഷക്കീലയുടെ വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പരാതി. തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വളര്‍ത്തുമകള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ നടി ആരോപിക്കുന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റ് അഭിഭാഷക ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വളര്‍ത്തുമകള്‍ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേര്‍ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Read More

നടി ഷക്കീല ബിഗ് ബോസിലേക്ക് 

പല ഭാഷകളിലായി ആരാധകർ ഏറെയുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്റെ ഏഴാം സീസണ്‍ ഇപ്പോള്‍ തെലുങ്കില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ മാ ടിവിയിലാണ് പ്രേക്ഷപണം. കഴിഞ്ഞ ദിവസമാണ് തെലുങ്കിലെ ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. ഷോയിൽ ഇത്തവണ ഒരു മത്സരാർഥിയായി എത്തിയത് നടി ഷക്കീല ആണ്. “ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാൻ ഖേദിക്കുന്നില്ല. എന്നാല്‍ 23 വര്‍ഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ…

Read More

ഷക്കീലയുടെ ജീവിതവും ബോളിവുഡില്‍ സിനിമയാവുന്നു.

കിന്നാരത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷക്കീലയുടെ ജീവിതവും ബോളിവുഡില്‍ സിനിമയാവുന്നു. മാദക റാണി സില്‍ക്ക് സ്മിതയുടെ ജീവിതം ഇതിനുമുന്‍പ് ബോളിവുഡില്‍ സിനിമയായിട്ടുണ്ട്. റിച്ച ചദ്ദയാണ് ഷക്കീലയുടെ വേഷത്തെ അവതരിപ്പിക്കുന്നത്‌. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനാറാം വയസ്സില്‍ ബി ഗ്രേഡ് സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന്‍ അവര്‍ക്കുണ്ടായ വീഴ്ചകളുമാണ് സിനിമയില്‍ ചിത്രീകരിക്കുക. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.

Read More
Click Here to Follow Us