ഷൊയ്ബിന്റെത് മൂന്നാം വിവാഹം; സാനിയയുമായുള്ള വിവാഹ മോചനത്തിന്റെ കാരണങ്ങൾ പുറത്ത്

ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചർച്ച.

ഇപ്പോഴിതാ ഷൊയ്ബിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്തിട്ടാണ് സാനിയ വിവാഹമോചനത്തിന് തയാറായതെന്നാണ് പാക് മാധ്യമങ്ങളില്‍ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകള്‍.

ഷൊയ്ബിന്‍റെ മൂന്നാം വിവാഹത്തിന് കുടുംബം പോലും എതിരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സാനിയയുമായുളള വിവാഹ മോചനത്തെ ഷൊയ്ബിന്‍റെ സഹോദരിമാര്‍ എതിര്‍ത്തിരുന്നുവെന്നും സന ജാവേദുമായുള്ള ഷൊയ്ബിന്‍റെ വിവാഹത്തില്‍ സഹോദരിമാര്‍ അടക്കം കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്നും ദ് പാകിസ്ഥാനി ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

വെള്ളിയാഴ്ചയാണ് ഷൊയ്ബ് മാലിക് സന ജാവേദുമായുള്ള വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഇതിന് പിന്നാലെ വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള ‘ഖുല്‍അ’ നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും പിതാവ് ഇമ്രാന്‍ മിര്‍സ ഇന്നലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരുന്നു.

ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്നും വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും സാനിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചിരുന്നു.

2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്.

ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്.

കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts