206 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്തു

ബെംഗളൂരു : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ വിജയവാഡയിലെ സ്വരാജ് മൈതാനത്ത് അനാച്ഛാദനം ചെയ്തു.

ഡോ. ബി.ആർ. അംബേദ്കറിന്റെ 206 അടി ഉയരമുള്ള പ്രതിമ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് അനാച്ഛാദനം ചെയ്തത്.

‘സാമൂഹികനീതിയുടെ പ്രതിമ’എന്ന് അറിയപ്പെടുന്ന ഇതിന് പാദത്തിൽനിന്ന് 125 അടി ഉയരമുണ്ട്.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

81 അടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിച്ചത്. 8.18 ഏക്കർ സ്ഥലത്ത് 400 കോടി രൂപ ചെലവിൽ നടക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പ്രതിമ നിർമിച്ചത്.

‘ദളിതരും ന്യൂനപക്ഷങ്ങളും വനിതകളും പിന്നാക്ക സമുദായക്കാരും പല ദശാബ്ദങ്ങളായി കൈവരിച്ച പുരോഗതിയെയാണ് ഈ പ്രതിമ പ്രതിനിധാനം ചെയ്യുന്നത്.’’ -മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts