രാംലല്ല വിഗ്രഹം കൊത്തിയെടുക്കാൻ കൃഷ്ണശില കല്ല് നൽകിയ കർഷകന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി 

ബെംഗളൂരു: അയോധ്യയിലെ രാംലല്ല വിഗ്രഹം കൊത്തിയെടുക്കാന്‍ കൃഷ്ണശില കല്ല് നല്‍കിയ കര്‍ഷകന്‍ രാംദാസിന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി.

അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നിര്‍മിച്ച കൃഷ്ണശില കല്ല് ഇവിടെ നിന്ന് നല്‍കിയതില്‍ നാട്ടുകാര്‍ ആകെ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്റെ 2.14 ഏക്കര്‍ ഭൂമിയിലെ പാറകള്‍ കൃഷിക്കായി വെട്ടിത്തെളിച്ചോള്‍ കുഴിച്ചെടുത്ത കൃഷ്ണശിലകല്ലുകള്‍ കണ്ടപ്പോള്‍ അവ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തിന് അനുയോജ്യമായതായിരുന്നു.

ശില്‍പി അരുണ്‍ യോഗിരാജ് അവയിലൊന്ന് തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.

അയോധ്യയിലേക്ക് കല്ല് കൊണ്ടുപോയ തന്റെ ഭൂമിയില്‍ രാമക്ഷേത്രം ഉയരണമെന്ന് ഗ്രാമവാസികള്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഭൂമിയുടെ ഒരുഭാഗം സംഭാവന ചെയ്യാന്‍ താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്തിനൊടുവിലാണ് കൂറ്റന്‍ പാറകള്‍ കുഴിച്ചെടുത്തത്.

പത്തടി വലിപ്പുമുള്ള കല്ലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അറിഞ്ഞതോടെയാണ് ശില്‍പി അരുണ്‍ യോഗിരാജ് കര്‍ഷകനെ സമീപിച്ചത്, തുടര്‍ന്ന് കല്ലിലൊന്ന് പരിശോധനയ്ക്കായി അയോധ്യയിലേക്ക് കൊണ്ടുപോകുകയും ചെയ്തു, പിന്നീട് ട്രസ്റ്റ് ഈ കല്ലാണ് തെരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്ന് രാംദാസ് പറഞ്ഞു.

പിന്നീട്, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ കൊത്തിയെടുക്കാന്‍ നാല് കല്ലുകള്‍ കൂടി ഒരു മാസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

എന്നാല്‍, ക്ഷേത്ര ഉദ്ഘാടനത്തിന് തങ്ങളെ ക്ഷണിക്കാത്തതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

അവരുടെ അയോധ്യ സന്ദര്‍ശനത്തിന് എംഎല്‍ എ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 22ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ രാംദാസ് സംഭാവന ചെയ്ത സ്ഥലത്ത് രാമക്ഷേത്രം പണിയാനായി എംഎല്‍എ തറക്കല്ലിടും.

രാമദാസിന്റെ ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്ത കൃഷ്ണശില കല്ല് ഉപയോഗിച്ച് ക്ഷേത്രത്തില്‍ രാമന്റെ വിഗ്രഹം കൊത്തിയെടുക്കാന്‍ യോഗിരാജിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts