സംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി സമയം എ​ട്ട് മ​ണി​ക്കൂ​റാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സംസ്ഥാനത്തെ ഫാ​ക്ട​റി​ക​ളി​ലെ ജോ​ലി സ​മ​യം 12 മ​ണി​ക്കൂ​ർ എ​ന്ന​തി​ൽ​നി​ന്ന് എ​ട്ട് മ​ണി​ക്കൂ​റാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച സം​യു​ക്ത ഹോ​രാ​ട്ട ക​ർ​ണാ​ട​ക പ്ര​തി​നി​ധി സം​ഘ​ത്തി​നാ​ണ് ഉ​റ​പ്പു​ന​ൽ​കി​യ​ത്.

ദ​ലി​ത്- തൊ​ഴി​ലാ​ളി-​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പൊ​രു​തു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് സം​യു​ക്ത ഹോ​രാ​ട്ട ക​ർ​ണാ​ട​ക.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ഫാ​ക്ട​റീ​സ് (ക​ർ​ണാ​ട​ക ഭേ​ദ​ഗ​തി) ബി​ൽ നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ​ത്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ഇ​തു​പ്ര​കാ​രം, ഫാ​ക്ട​റി​ക​ളി​ലെ ഷി​ഫ്റ്റ് എ​ട്ടു മ​ണി​ക്കൂ​റി​ൽ​ നി​ന്ന് 12 മ​ണി​ക്കൂ​റാ​യി ഉ​യ​ർ​ത്തി.

എ​ന്നാ​ൽ ആ​ഴ്ച​യി​ൽ ജോ​ലി സ​മ​യം 48 മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്നും ബി​ല്ലി​ൽ നി​ഷ്‍ക​ർ​ഷി​ച്ചി​രു​ന്നു.

കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് മാ​റ്റ​മെ​ന്നാ​യി​രു​ന്നു ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

12 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യ​ൽ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും പ്ര​സ്തു​ത ബി​ൽ സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ച്ച് ജോ​ലി സ​മ​യം തി​രി​കെ എ​ട്ടു മ​ണി​ക്കൂ​റാ​ക്കി ചു​രു​ക്കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ നി​വേ​ദ​ക സം​ഘ​ത്തി​ന് മ​റു​പ​ടി ന​ൽ​കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts