കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന;ഒരൊറ്റ ദിവസം 515 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;ഇതില്‍ 482 പേര്‍ പുറത്ത് നിന്ന് എത്തിയവര്‍.

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന. 515 പേര്‍ക്കാണ് ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചത്.

ഒരൊറ്റ ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.ഇതില്‍ 482 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 4835 ആയി.

ഇന്ന് സംസ്ഥാനത്ത്  മരണം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല എന്നത് ആശ്വാസം നല്‍കുന്നു.അകെ കോവിഡ് രോഗബാധ കാരണം മരിച്ചവരുടെ എണ്ണം 57 ആയി.തുടരുന്നു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

ഇന്ന് 83 പേര്‍ രോഗ മുക്തി നേടി,അകെ 1688 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ആകെ ആക്റ്റീവ് കേസുകള്‍ 3088 ആയി.

ഉഡുപ്പി 204 ,കലബുരഗി 42,ബെംഗളൂരു നഗര ജില്ല 10, യാദഗിരി 74,മണ്ഡ്യ 13,ബെളഗാവി 36,

ബീദര്‍ 39,ഹാസന 3,വിജയ പുര 53 ,ദാവനഗേരെ 1,ചിക്കബല്ലാപുര 3, ദക്ഷിണ കന്നഡ 8 ,ഉത്തര കന്നഡ 7, ബാഗല്‍ കോട്ടെ 1,ബെല്ലാരി 1,കോലാര 1,ബെംഗളൂരു ഗ്രാമ ജില്ല 12,ഹാവേരി 2 ,രാമനഗര 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ രോഗികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts