സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുടെ തുക കേട്ട് ഞെട്ടി ജനങ്ങൾ,

ബെം​ഗളുരു; സർക്കാർ ആശുപത്രികളിൽ മാത്രമാക്കാതെ ഇനി മുതൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ താത്പര്യമുള്ളവർക്ക്
അത്തരത്തിൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെഭാഗമായി കർണാടകത്തിലെ സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി സർക്കാർ വൃത്തങ്ങൾ ധാരണയിലെത്തുമെന്ന് സൂചന

സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 ചികിത്സയ്ക്ക് ഒരു ദിവസത്തെ ചെലവ് പരമാവധി 20,000 രൂപ വരുമെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ വ്യക്തമാക്കി.

  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ

രോ​ഗം ബാധിച്ച് കോവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സ തേടുന്നവർക്ക് ദിവസവും 10,000 രൂപയും ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യമായിട്ടുള്ള രോഗികൾക്ക് ദിവസേന 20,000 രൂപയും തങ്ങൾക്ക് ചെലവ് വരുമെന്നാണ് ആശുപത്രികൾ വ്യക്തമാക്കിയിരിയ്ക്കുന്നത്.

കോവിഡ് രൂക്ഷമായ മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ രോഗികളെ ചികിത്സിക്കുന്നതിനുള്ള തുക നിശ്ചയിച്ചിട്ടുണ്ട്. ഗുജറാത്തിൽ പതിനായിരം മുതൽ 23,000 രൂപ വരെയാണ് സ്വകാര്യ ആശുപത്രികളിൽ ദിവസേന ഈടാക്കുന്ന തുക.

കൂടാതെ സർക്കാർ ആശുപത്രികളിൽ ഒരോ കോവിഡ് രോഗിക്കും ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ഇപ്പോൾ ചിലവാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts