വൊക്കലിഗ വോട്ടുകളുടെ അടിയൊഴുക്കുതടയാൻ പുതിയ നീക്കം; മഠാധിപതിയെ വണങ്ങി എൻ.ഡി.എ. സ്ഥാനാർഥികൾ

ബെംഗളൂരു : കർണാടകത്തിൽ വൊക്കലിഗ ഹൃദയഭൂമികളിൽ സമുദായ വോട്ടുകളുടെ അടിയൊഴുക്കു തടയാൻ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിന്റെ തീവ്രശ്രമം.

സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ഓൾഡ് മൈസൂരു മേഖലയിലും ബെംഗളൂരു മേഖലയിലുമുളള 14 മണ്ഡലങ്ങളിൽ പലതിലും വൊക്കലിഗ സമുദായത്തിന് നിർണായക സ്വാധീനമുള്ളതാണ്.

ഇതിൽ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഒരുമിച്ച് ബുധനാഴ്ച നേതാക്കൾക്കൊപ്പം സമുദായത്തിലെ പ്രധാന മഠമായ ബെംഗളൂരു വിജയനഗരയിലെ ആദിചുഞ്ചനഗിരി മഠത്തിലെത്തി മഠാധിപതി നിർമലാനന്ദനാഥ സ്വാമിയുടെ ആശീർവാദം തേടി.

  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ഇരു പാർട്ടികളിലും വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ് സ്ഥാനാർഥികളെ മഠത്തിൽ കൂട്ടിക്കൊണ്ടുപോയത്.

സമുദായത്തിന്റെ വോട്ടുറപ്പിക്കുകയായിയിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.

പ്രതിപക്ഷനേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രിയും മാണ്ഡ്യയിലെ ജെ.ഡി.എസ്. സ്ഥാനാർഥിയുമായ എച്ച്.ഡി. കുമാരസ്വാമി, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ, മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

കുമാരസ്വാമിക്കുപുറമെ ഡോ.സി.എൻ. മഞ്ജുനാഥ്, തേജസ്വി സൂര്യ, വി. സോമണ്ണ, പി.സി.മോഹൻ, യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ, ശോഭാ കരന്തലജെ എന്നീ സ്ഥാനാർഥികളാണ് ആശീർവാദം തേടിയെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts