മൈസൂരു – കൊച്ചുവെളി എക്സ്പ്രസ് (16315/16316) യാത്ര പുറപ്പെടാൻ സ്ഥിരമായി വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മൈസൂരുവിൽ നിന്നും ഉച്ചയ്ക്ക് 12:50ന് പുറപ്പെടേണ്ട ട്രെയിൻ ഇന്നലെ പുറപ്പെട്ടത് വൈകിട്ട് 3:40ന്. ബംഗളുരു മാജിസ്റ്റിക് കെ. എസ്. ആർ സ്റ്റേഷനിൽ 4:35ന് എത്തേണ്ട ട്രെയിൻ എത്തിയതാകട്ടെ രാത്രി 7:07നും. രണ്ടാഴ്ചക്കിടെ 3 തവണയാണ് ട്രെയിൻ ഇത്തരത്തിൽ വൈകിയത്. കൊച്ചു വേളിയിൽ നിന്നുള്ള ട്രെയിൻ 11:15 നാണ് മൈസൂരുവിൽ എത്തേണ്ടത്. എന്നാൽ മിക്ക ദിവസങ്ങളിലും ട്രെയിൻ എത്താൻ ഉച്ചയ്ക്ക് 13 കഴിയുന്നതാണ് മടക്ക സർവീസ് വൈകാൻ കാരണമെന്നാണ് വിശദീകരണം.…
Read MoreMonth: January 2024
ദേശീയോദ്യാനത്തിൽനിന്ന് കാട്ടാനക്കൂട്ടമിറങ്ങി; നൈസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു : നഗരത്തിലെ നൈസ് റോഡിൽ ശനിയാഴ്ച പുലർച്ചെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കാരണമായത് ആനക്കൂട്ടം! ബെന്നാർഘട്ട ദേശീയോദ്യാനത്തിൽനിന്ന് കാട്ടാനക്കൂട്ടം റോഡിലിറങ്ങിയതോടെ നൈസ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ബെംഗളൂരു പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് പടക്കംപൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ തുരത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശനിയാഴ്ചയാണ് സംഭവം.
Read Moreകാത്തിരിക്കണ്ട അവധിയില്ല; അയോധ്യ പ്രാണപ്രതിഷ്ഠ; സംസ്ഥാനത്ത് പൊതുഅവധിയില്ലന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് തിങ്കളാഴ്ച സംസ്ഥാന സർക്കാർ ജീവനക്കാർക്കും സർക്കാർ സ്കൂളുകൾക്കും അവധിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വ്യക്തമാക്കി . അവധി പ്രഖ്യാപിക്കാത്ത സർക്കാർ തീരുമാനത്തോട് പ്രതികരിച്ച ബിജെപി നേതാക്കൾ ശക്തമായ മതപരവും വർഗീയവുമായ വികാരം ഉയർത്തി. ഇരുവരുടെയും തീരുമാനം ചൂണ്ടിക്കാട്ടി നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോകൻ ഇരുവരെയും വിമർശിച്ചു. പ്രാണ പ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി.യും ജെ.ഡി.എസും ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതിഷ്ഠാചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്ത് ദേവസ്വം വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ…
Read More‘സ്‌മാർട്ട്‌ഫോൺ സോമ്പികളെ സൂക്ഷിക്കുക’: വൈറലായി ബെംഗളൂരുവിലെ സൈൻബോർഡ്
ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഒരു പ്രത്യേക സൈൻബോർഡിൽ നമ്മുടെ തലമുറ പിന്നിട്ടു കൊണ്ടിരിക്കുന്ന അവസ്ഥയെ എടുത്തു കാട്ടി. ഈ വിഷയം നെറ്റിസൺസിനെ ചിന്തിക്കുകയും ചെയ്യുന്നു. “സ്മാർട്ട്‌ഫോൺ സോമ്പികൾ” ഉള്ള ആളുകൾക്ക് അഥവാ സാധാ സമയവും ഫോണിൽ മുഴുകുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നു ഈ ബോർഡ് . പോസ്റ്റിനോട് നെറ്റിസൺസ് അതിവേഗത്തിലാണ് പ്രതികരിച്ചത്. പ്രകൃതി എന്നു പേരുള്ള ഒരു എക്‌സ് ഉപയോക്താവ് നഗരത്തിലെ ഒരു തനതായ സൈൻ ബോർഡിനെക്കുറിച്ച് ബെംഗളൂരുക്കാരെ അറിയിക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. “സ്‌മാർട്ട്‌ഫോൺ സോമ്പികളെ സൂക്ഷിക്കുക” എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ബംഗളുരുവിലെ ഈ സൈൻബോർഡ്…
Read Moreഇന്ന് രാജ്യം ഉറ്റുനോക്കുന്നത് അയോധ്യയിലേക്ക്; പ്രാണപ്രതിഷ്ഠക്കൊരുങ്ങി അയോധ്യ ; പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍
രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന് . ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്‍പായി മഹാരാഷ്ട്ര മുതല്‍ തമിഴ്നാട് വരെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം…
Read Moreവീണ്ടും സർക്കാർ റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; ബന്ധുവിനെതിരെ പോക്‌സോ കേസെടുത്ത് പോലീസ്
ബെംഗളൂരു: കലബുറഗിയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മഹാരാഷ്ട്രയിലെ സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടുത്ത വയറുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്റ്റൽ അധികൃതർ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിദ്യാർഥിനിയെ രക്ഷിതാക്കൾ സോലാപൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്‌ടർമാർ പെൺകുട്ടിയെ പരിശോധിച്ച് പരിശോധനകൾ നടത്തിയ ശേഷം പെൺകുട്ടി ഗർഭിണിയാണെന്നും ഉടൻ ലേബർ റൂമിലേക്ക് കൊണ്ടുപോകണമെന്നും മാതാപിതാക്കളെ അറിയിച്ചു. പെൺകുട്ടി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു, ഇരുവരും സുഖമായിരിക്കുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആശുപത്രി അധികൃതർ സംഭവം…
Read Moreസംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി സമയം എട്ട് മണിക്കൂറായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്തെ ഫാക്ടറികളിലെ ജോലി സമയം 12 മണിക്കൂർ എന്നതിൽനിന്ന് എട്ട് മണിക്കൂറായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സന്ദർശിച്ച സംയുക്ത ഹോരാട്ട കർണാടക പ്രതിനിധി സംഘത്തിനാണ് ഉറപ്പുനൽകിയത്. ദലിത്- തൊഴിലാളി-വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പൊരുതുന്ന കൂട്ടായ്മയാണ് സംയുക്ത ഹോരാട്ട കർണാടക. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബി.ജെ.പി സർക്കാർ ഫാക്ടറീസ് (കർണാടക ഭേദഗതി) ബിൽ നിയമസഭയിൽ പാസാക്കിയത്. ഇതുപ്രകാരം, ഫാക്ടറികളിലെ ഷിഫ്റ്റ് എട്ടു മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്തി. എന്നാൽ ആഴ്ചയിൽ ജോലി സമയം 48 മണിക്കൂറിൽ കൂടരുതെന്നും ബില്ലിൽ നിഷ്കർഷിച്ചിരുന്നു.…
Read Moreരാംലല്ല വിഗ്രഹം കൊത്തിയെടുക്കാൻ കൃഷ്ണശില കല്ല് നൽകിയ കർഷകന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി
ബെംഗളൂരു: അയോധ്യയിലെ രാംലല്ല വിഗ്രഹം കൊത്തിയെടുക്കാന്‍ കൃഷ്ണശില കല്ല് നല്‍കിയ കര്‍ഷകന്‍ രാംദാസിന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി. അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നിര്‍മിച്ച കൃഷ്ണശില കല്ല് ഇവിടെ നിന്ന് നല്‍കിയതില്‍ നാട്ടുകാര്‍ ആകെ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ 2.14 ഏക്കര്‍ ഭൂമിയിലെ പാറകള്‍ കൃഷിക്കായി വെട്ടിത്തെളിച്ചോള്‍ കുഴിച്ചെടുത്ത കൃഷ്ണശിലകല്ലുകള്‍ കണ്ടപ്പോള്‍ അവ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തിന് അനുയോജ്യമായതായിരുന്നു. ശില്‍പി അരുണ്‍ യോഗിരാജ് അവയിലൊന്ന് തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. അയോധ്യയിലേക്ക് കല്ല് കൊണ്ടുപോയ തന്റെ ഭൂമിയില്‍ രാമക്ഷേത്രം ഉയരണമെന്ന്…
Read Moreസംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു : സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6133 സാംപിളുകൾ പരിശോധിച്ചപ്പോഴാണിത്. 1.71 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 483 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 26 പേർക്കും റായ്ച്ചൂരിൽ 10 പേർക്കും മൈസൂരുവിൽ ഒമ്പതുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read Moreഷൊയ്ബിന്റെത് മൂന്നാം വിവാഹം; സാനിയയുമായുള്ള വിവാഹ മോചനത്തിന്റെ കാരണങ്ങൾ പുറത്ത്
ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ ഷൊയ്ബിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്തിട്ടാണ് സാനിയ വിവാഹമോചനത്തിന് തയാറായതെന്നാണ് പാക് മാധ്യമങ്ങളില്‍ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ഷൊയ്ബിന്‍റെ മൂന്നാം വിവാഹത്തിന് കുടുംബം പോലും എതിരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാനിയയുമായുളള വിവാഹ മോചനത്തെ ഷൊയ്ബിന്‍റെ സഹോദരിമാര്‍ എതിര്‍ത്തിരുന്നുവെന്നും സന ജാവേദുമായുള്ള ഷൊയ്ബിന്‍റെ വിവാഹത്തില്‍ സഹോദരിമാര്‍ അടക്കം കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്നും ദ്…
Read More