ബെംഗളൂരു: മെട്രോ പദ്ധതിയുടെ ഫേസ്-2 എയുടെ നിർമാണത്തിനായി വിവിധ ഭാഗങ്ങളിലായി 577 മരങ്ങൾ മുറിക്കാനും 212 മരങ്ങൾ മാറ്റി സ്ഥാപിക്കാനും 833 മരങ്ങളിൽ 44 എണ്ണം നിലനിർത്താനും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) കർണാടക ഹൈക്കോടതി വ്യാഴാഴ്ച അനുമതി നൽകി. 577 മരങ്ങൾ മുറിക്കാൻ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ജഡ്ജിമാർ വിദഗ്ധരല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ടിഇസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരം മുറിക്കാൻ അനുമതി തേടി ബിഎംആർസിഎൽ നൽകിയ അപേക്ഷ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗൗം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ടിഇസി നിർദ്ദേശിച്ച പ്രകാരം 44 മരങ്ങൾ നിലനിർത്തി 212 മരങ്ങൾ മാറ്റി സ്ഥാപിക്കുന്നതിലൂടെ 256 മരങ്ങൾ സംരക്ഷിക്കാനാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.