ബന്നാർഘട്ടയിൽ കണ്ടെയ്‌നർ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു : ബന്നാർഘട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കെമ്പനായകനഹള്ളിക്ക് സമീപം ഇരുചക്രവാഹനത്തിൽ കണ്ടെയ്‌നർ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 19 വയസ്സുള്ള രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു.

ബന്നാർഘട്ട റോഡിലെ എഎംസി കോളജിലെ വിദ്യാർഥികളായ കൗശിക്കും സുഷമയും സുഹൃത്തുക്കളോടൊപ്പം ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ബൈക്ക് ഓടിച്ചിരുന്ന കൗശിക് കണ്ടെയ്‌നർ വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ ട്രക്കുമായി കൂട്ടിയിടിച്ച് ബൈക്കിന്റെ ഹാൻഡിൽ തകർന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ട് ഇരുവരും റോഡിൽ തെറിച്ചു വീഴുകയായിരുന്നു” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts