ദാവനഗെരെയിലും മൈസൂരുവിലും പക്ഷിപ്പനി;കോഴിയിറച്ചി വിൽപ്പന നിരോധിച്ചു.

ബംഗളൂരു : കോവിഡ് ഭീതിയ്ക്കു പിന്നാലെ മൈസൂരുവിലും ദാവനഗരെയിലും പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു.

മൈസൂരു കുമ്പാർക്കൊപ്പാളിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 6000 ഇറച്ചിക്കോഴികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി.

10 കിലോമീറ്റർ പരിധിയിൽ കോഴി ഇറച്ചി വിൽപന നിരോധിച്ചതായി ജില്ലാ കലക്ടർ അഭിറാം ജി.ശങ്കർ പറഞ്ഞു.

ഇവിടെ ചത്തനിലയിൽ കണ്ടത്തിയ കൊക്കുകളുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി ഉറപ്പിച്ചത്.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

ദാവനഗരെ ഹരിഹർ താലൂക്കിലെ ബാനികോഡ്ഗ്രാമത്തിലെ കോഴിഫാമിലാണ് പക്ഷിപ്പനി സ്ഥീരികരിച്ചത്.

ഭോപാലിലെ നാഷനൽ ഇൻസ്മിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലാണ് സാംപിളുകൾ പരിശോധിച്ചത്.

ദേശാടന പക്ഷികൾ കൂടുതൽ എത്തുന്ന മണ്ഡ്യ ജില്ലയിലെ രംഗനത്തിട്ടു, കൊക്കരെബ്ലൂർ പക്ഷിസങ്കേതങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന
നടത്തി.

കഴിഞ്ഞ ആഴ്ച കോലാറിൽ പക്ഷിപ്പനി ബാധിച്ച 6000 കോഴികളെയാണ് കൊന്നത്.

പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ
പക്ഷികളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മൈസൂരു സിറ്റി കോർപറേഷൻ അറിയിച്ചു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഒരെണ്ണത്തിന് 90 രൂപ വീതമാണ് നൽകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts